Follow KVARTHA on Google news Follow Us!
ad

ലീഗുമായി അടുക്കാന്‍ സിപിഎം ശ്രമം; അധികാരത്തുടര്‍ച്ചയുടെ പ്രലോഭനത്തില്‍ ലീഗ്

യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറാകുമ്പോള്‍ ഇടതുപക്ഷത്തേക്ക്Thiruvananthapuram, K.M.Mani, Election, CPI, Allegation, V.S Achuthanandan, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 28.03.2015) യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറാകുമ്പോള്‍ ഇടതുപക്ഷത്തേക്ക് ചായാന്‍ മുസ്‌ലിം ലീഗ് നീക്കം. ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണവും അതിനു തുടര്‍ച്ചയായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധിയും കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുമ്പോള്‍ നിശ്ശബ്ദമായും എന്നാല്‍ സജീവമായും ഇത്തരം ചില നീക്കങ്ങള്‍ നടക്കുന്നുവെന്നാണു വ്യക്തമായ സൂചന.

സ്ഥാനമൊഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ പിണറായി വിജയന്‍ നേരിട്ടാണ് ലീഗിനെ അടുപ്പിക്കാന്‍ കരുനീക്കം നടത്തുന്നത്. സംസ്ഥാനത്തെ സിപിഎമ്മിന്റെയും ദേശീയ നേതൃത്വത്തിന്റെയും അനുമതി ഇതിനുണ്ട്. ലീഗ് വര്‍ഗ്ഗീയ കക്ഷിയല്ല എന്ന പരസ്യനിലപാട് അതിനുമുമ്പ് സിപിഎമ്മില്‍ നിന്ന് ഉണ്ടായേക്കും.

മുന്നണി സംവിധാനം ഇപ്പോഴത്തേതുപോലെ തുടര്‍ന്നാല്‍ 2011ലെ തെരഞ്ഞെടുപ്പില്‍
സംഭവിച്ചതുപോലെ വളരെച്ചെറിയ ഭൂരിപക്ഷത്തിനു മാത്രമായിരിക്കും ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും കേരളത്തില്‍ ഭരണമുണ്ടാവുക എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഭരണം ആര്‍ക്കു ലഭിച്ചാലും അതുതന്നെയായേക്കാം സ്ഥിതി. അടുത്ത തെരഞ്ഞെടുപ്പിലും നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും യുഡിഎഫ് അധികാരത്തിലെത്തുന്നത് സിപിഎമ്മിന് ചിന്തിക്കാന്‍ സാധിക്കില്ല. അഞ്ചു വര്‍ഷംകൂടി പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല്‍ അത് സംഘടനയെ ദുര്‍ബലപ്പെടുത്തും എന്ന തിരിച്ചറിവാണു കാരണം.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ചില ചര്‍ച്ചകള്‍ നടക്കുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ആലോചിക്കുകയും ചെയ്തിരുന്നു. അത് നടപ്പായിരുന്നെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും അതേ സഖ്യം തുടരാന്‍ സാധിക്കുമായിരുന്നു. ലീഗ് ഇല്ലാതെ തന്നെ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കാനും ആ സഖ്യത്തിനു സാധിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ ഇത് മാണിക്കെതിരെ ബാര്‍ കോഴ ആരോപണമുണ്ടായതോടെയാണ് ആ നീക്കങ്ങളെല്ലാം പൊളിഞ്ഞതെന്നും പുറത്തുവന്നുകഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് ലീഗിനെ കൂടെക്കൂട്ടി അധികാരം പിടിക്കുക എന്ന തന്ത്രം ഒരുങ്ങുന്നത്. ലീഗിനാകട്ടെ അടുത്ത അഞ്ചു വര്‍ഷംകൂടി അധികാരത്തിലിരിക്കാം എന്ന പ്രലോഭനം സ്വീകാര്യമാണു താനും. അതേസമയം, സിപിഎമ്മില്‍ വി എസ് അച്യുതാനന്ദന്‍ ഈ നീക്കത്തെ അംഗീകരിക്കുന്നില്ല. അത് അവഗണിച്ചു മുന്നോട്ടു പോകാനാണ് സിപിഎം ശ്രമം. എതിര്‍ക്കാന്‍ ഇടയുണ്ടെന്നു പൊതുവേ കരുതപ്പെട്ടിരുന്ന സിപിഐയും കാര്യമായി എതിര്‍ക്കുന്നില്ലെന്നാണു വിവരം. അധികാരത്തിനു പുറത്തുനില്‍ക്കാനുള്ള മടി തന്നെയാണ് കാരണം.

വരുംദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും. ലീഗ് യുഡിഎഫ്
വിടുന്നത് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തുമോ എന്ന ആശങ്കയൊന്നും ലീഗിന് തല്‍ക്കാലമില്ല. എന്നാല്‍ ഈ ഭരണകാലാവധി പൂര്‍ത്തിയാക്കാറാകാതെ അവര്‍ പെട്ടെന്നു തീരുമാനം എടുക്കുകയുമില്ലത്രേ.

കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച് യുഡിഎഫിലേക്ക് പോയതിന്റെ മറ്റൊരു രൂപമായിരിക്കും ഇത്തവണ ലീഗില്‍ നിന്നുണ്ടാവുക.
CPM and Muslim League to discuss about new alliance, Thiruvananthapuram, K.M.Mani, Election, CPI, Allegation, V.S Achuthanandan, Pinarayi vijayan, Kerala.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗള്‍ഫുകാരന്‍ ട്രെയിനിലെ ടോയ്‌ലെറ്റില്‍ ഒന്നേകാല്‍ മണിക്കൂര്‍ കുടുങ്ങി
Keywords: CPM and Muslim League to discuss about new alliance, Thiruvananthapuram, K.M.Mani, Election, CPI, Allegation, V.S Achuthanandan, Pinarayi vijayan, Kerala.

Post a Comment