Follow KVARTHA on Google news Follow Us!
ad

മാവേലി എക്‌സ്പ്രസില്‍ പിണറായിയും ചെന്നിത്തലയും സംസാരിച്ചതെന്ത്?

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ മാവേലി രഹസ്യ ചര്‍ച്ച. ശനിയാഴ്ച Kerala, Thiruvananthapuram, Pinarayi vijayan, Ramesh Chennithala, CPM, Train,
തിരുവനന്തപുരം: (www.kvartha.com 25.01.2015) സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ മാവേലി രഹസ്യ ചര്‍ച്ച. ശനിയാഴ്ച വൈകിട്ട് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ മാവേലി എക്്പ്രസില്‍ ഒരേ എസി കൂപ്പെയില്‍ യാത്ര ചെയ്താണ് ഇരുവരും ഏതാനും സമയം സംസാരിച്ചത്.

കോഴിക്കോട്ടുനിന്നാണ് രണ്ടുപേരും ട്രെയിനില്‍ കയറിയതും. കേരള രാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കുന്ന സാഹചര്യവും നാദാപുരത്ത് സിപിഎമ്മും മുസ്്‌ലിം ലീഗും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതും പിണറായി- രമേശ് രഹസ്യ ചര്‍ച്ചയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങള്‍ അവസാനത്തോട് അടുക്കുകയാണ്. അതിനുശേഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പിണറായി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. പിണറായി സെക്രട്ടറിയായിരിക്കെ സംസ്ഥാനത്ത് സിപിഎമ്മും ലീഗുമായി നടന്ന നിരവധി സംഘട്ടനങ്ങള്‍ മുമ്പും കൊലപാതകത്തില്‍ എത്തിയിരുന്നു.

ഷുക്കൂര്‍ വധമാണ് ഇതില്‍ ഏറ്റവും കുപ്രസിദ്ധം. എന്നാല്‍ സിപിഎം- ലീഗ് സംഘര്‍ഷവും നാദാപുരം കൊലയും തന്നെയാണോ സിപിഎം സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ സംസാരിച്ചത് എന്നതിനു തെളിവുകളില്ല. അതേസമയം, സാധാരണഗതിയില്‍ പരസ്പരം കാണുകയോ ഇടപഴകുകയോ ചെയ്യാത്ത പിണറായിയും രമേശും തമ്മില്‍ നടത്തിയ സംഭാഷണത്തിനു സ്വാഭാവികമായും രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോഴക്കേസില്‍ കുടുങ്ങിയ ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും ഇടതുമുന്നണിയും പ്രക്ഷോഭം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലും ഇവരുടെ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.

ഫെബ്രുവരി 27ന് ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനം യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാകുമെന്നാണു സൂചന. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ കയറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ സഭാ സമ്മേളനത്തിനു മുമ്പ് മാണി രാജിവയ്ക്കുമെന്ന സൂചന ശക്തമാണുതാനും. അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സഭ നടത്തിക്കൊണ്ടുപോകാനും ബജറ്റ് അവതരിപ്പിക്കാനും പ്രതിപക്ഷം കൂടി സഹകരിച്ചേ പറ്റുകയുള്ളു. മാണി രാജിവയ്ക്കാതെ സഭ സുഗമമായി നടത്താന്‍ പിണറായിയുടെ പിന്തുണ തേടുകയാണ് രമേശ് ചെയ്തതെന്നും അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമുണ്ട് സൂചന.
Kerala, Thiruvananthapuram, Pinarayi vijayan, Ramesh Chennithala, CPM, Train,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ചങ്ങല പൊട്ടിച്ചെത്തിയ പട്ടി കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചു; കുട്ടികളടക്കം 6 പേര്‍ ആശുപത്രിയില്‍

Keywords: Kerala, Thiruvananthapuram, Pinarayi vijayan, Ramesh Chennithala, CPM, Train, 

Post a Comment