Follow KVARTHA on Google news Follow Us!
ad

കിരണ്‍ ബേദിയെക്കാള്‍ സുന്ദരി ഷാസിയ; കട്ജുവിന്റെ ട്വിറ്റ് വിവാദമായി

വിവാദങ്ങള്‍ക്കു പുറകെ വിവാദങ്ങളുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ പ്രസിഡന്റായി ബോളിവുഡ് നടി കത്രീന കൈഫിനെ Justice Markandey Katju, Kiran Bedi, Criticism, BJP, New Delhi, Election, President, Katrina kaif, National
ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) വിവാദങ്ങള്‍ക്കു പുറകെ വിവാദങ്ങളുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യാ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ പ്രസിഡന്റായി ബോളിവുഡ് നടി കത്രീന കൈഫിനെ നിര്‍ദ്ദേശിച്ചതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പേയാണ് വിവാദ അഭിപ്രായപ്രകടനവുമായി കട്ജു വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹി നിയമതെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ബേദിയെക്കാള്‍ സുന്ദരിയാണ് ബി.ജെ.പി നേതാവ് ഷാസിയ ഇല്‍മിയാണെന്നാണ് കട്ജു ട്വിറ്ററില്‍ കുറിച്ചത്. തെരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി നേരിടാന്‍ സാധ്യതയുള്ള ബിജെപി കിരണ്‍ബേദിക്കു പകരം ഷാസിയയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ വരുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അനായാസേന ബിജെപിക്കു ജയിച്ചുകയറാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു

ആളുകള്‍ വോട്ടു ചെയ്യുന്നത് സുന്ദരമായ മുഖത്തിനാണെന്നിരിക്കേ വോട്ടു ചെയ്യാത്തവര്‍ പോലും ഷാസിയയ്ക്കു വോട്ടുചെയ്തുപോകും. കട്ജു പറയുന്നു

Justice Markandey Katju, Kiran Bedi, Criticism, BJP, New Delhi, Election, President, Katrina kaif, Nationalസംഗതി വിവാദമായതോടെ കട്ജു താന്‍ തമാശയ്ക്കാണ് ഇത്തരം പോസ്റ്റുകള്‍ കുറിക്കുന്നതെന്നും അതിനെ ആ രീതിയില്‍ തന്നെ കണ്ടാല്‍ മതിയെന്നുമുള്ള എന്നീ വിശദീകരണങ്ങളുമായി രംഗത്തെത്തി.

സൗന്ദര്യം ആസ്വദിക്കുക എന്നത് അത്രമോശം കാര്യമല്ലെന്നും സുന്ദരമായ വസ്തു ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനെ നോക്കിയിരിക്കുക മാത്രമാണ് താന്‍ ചെയ്യാറെന്നും അത് സ്വന്തമാക്കാന്‍ ശ്രമിക്കില്ലെന്നും അതുകൊണ്ടുതന്നെ ഒരു വ്യക്തിയെ പുകഴ്ത്തുന്നുവെങ്കില്‍ അവരോട് അപമര്യാദയായി പെരുമാറാന്‍ തനിക്ക് ആവില്ലെന്നും കട്ജു വ്യക്തമാക്കി

إرسال تعليق