Follow KVARTHA on Google news Follow Us!
ad

ലാലു പ്രസാദ് യാദവിന് ഹൃദയ ശസ്ത്രക്രിയ

മുംബൈ: (www.kvartha.com 26.08.2014) രാഷ്ട്രീയ ജനത ദള്‍ നേതാവ് ലാലു പ്രസാദ് Lalu Yadav, Heart surgery, Bihar, Mumbai, Sonia Gandhi, Congress, Rashtriya Janata Dalയാദവിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈ: (www.kvartha.com 26.08.2014) രാഷ്ട്രീയ ജനത ദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയക്കായാണ് ലാലുവിനെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈദ്യ പരിശോധന റിപോര്‍ട്ടുകള്‍ പഠിച്ചതിന് ശേഷം മാത്രമേ ഏത് തരത്തിലുള്ള സര്‍ജറി വേണമെന്ന് തീരുമാനിക്കൂവെന്ന് ഡോക്ടര്‍ വിജയ് ഡിസില്‍ വ അറിയിച്ചു.

കടുത്ത നെഞ്ചുവേദനയെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് ലാലു യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പതിവായുള്ള മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് ഔദ്യോഗീക വിശദീകരണം.
Lalu Yadav, Heart surgery, Bihar, Mumbai, Sonia Gandhi, Congress, Rashtriya Janata Dal
മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു യാദവിന്റെ അസുഖ വിവരം തിരക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു.

SUMMARY: Mumbai: Rashtriya Janata Dal (RJD) chief Lalu Yadav, who is currently under medical observation in a Mumbai hospital, is likely to undergo heart surgery, reports said on Tuesday.

Keywords: Lalu Yadav, Heart surgery, Bihar, Mumbai, Sonia Gandhi, Congress, Rashtriya Janata Dal

Post a Comment