കൊച്ചി: (www.kvartha.com 29.07.2014) മഞ്ജു- ദിലീപ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ ചിക്കിചികഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത നിറയുമ്പോള്‍ വിവാഹമോചനത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ മഞ്ജു വാര്യരുടെ പോസ്റ്റര്‍.
വികാര ഭരിതയായാണ് മഞ്ജു വിവാഹ മോചനത്തെ കുറിച്ച് പറയുന്നത്. തങ്ങള്‍ വേര്‍പെടാന്‍ തീരുമാനിച്ചതിനു പിന്നില്‍ സുഹൃത്തുക്കളാണെന്നരീതിയിലുള്ള പ്രചരണങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിലൂടെ ഇത്തരത്തിലുളള കുറിപ്പ് എഴുതിയതെന്ന് മഞ്ജു വ്യക്തമാക്കുന്നു.
വിവാഹ മോചനം തന്റെ മാത്രം തീരുമാനമാണെന്നും അത് വ്യക്തിപരമായ കാര്യമായതിനാല്‍ അതേക്കുറിച്ച് ഇനി ചോദിക്കരുതെന്നും മഞ്ജു പറയുന്നുണ്ട്. തന്റെ സങ്കടത്തിലും സന്തോഷത്തിലും കൂടെനിന്ന സുഹൃത്തുക്കളായ ഗീതുമോഹന്‍ദാസ്, സംയുക്താ വര്‍മ്മ, ഭാവന, പൂര്‍ണിമാ ഇന്ദ്രജിത്ത്, ശ്വേതാ മേനോന്‍ എന്നിവരാണ് തങ്ങളുടെ വിവാഹമോചനത്തിനു പിന്നിലെന്ന രീതിയിലുള്ള വാര്‍ത്ത പ്രചരിക്കുന്നതു കൊണ്ട് അത് തനിക്കും സുഹൃത്തുക്കള്‍ക്കും വളരെ വേദന ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇത്തരം കുറിപ്പെഴുതുന്നതെന്നും മഞ്ജു പറയുന്നു.
ഇതാദ്യമായാണ് മഞ്ജു വിവാഹ മോചനത്തെ കുറിച്ച് പ്രതികരിക്കുന്നത്. പതിനാല് വര്‍ഷത്തെ ദിലീപുമായുളള വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണ്. ജീവിതത്തിലെടുത്ത തീരുമാനങ്ങള്‍ തന്റേത് മാത്രമാണ്.
പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദി മറ്റാരുമല്ല. ദിലീപിന്റെ വ്യക്തിജീവിതത്തില്‍ അദ്ദേഹമെടുക്കുന്ന തീരുമാനങ്ങള്‍ നല്ലതാകട്ടെ എന്ന് മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ദിലീപിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും കുറിപ്പിലുണ്ട്.
മകള്‍ മീനാക്ഷിക്ക് വേണ്ടി അവകാശവാദം ഉന്നയിക്കില്ല. മകള്‍ പിതാവിന്റെ സംരക്ഷണയില്‍ സുരക്ഷിതയാണ്. മകളുടെ വിളിപ്പാടകലെ അമ്മയെന്ന നിലയില്‍ താനുണ്ടാകുമെന്നും, മകള്‍ക്ക് ആരുടെ കൂടെ നില്‍ക്കണമെന്ന് തീരുമാനിക്കാമെന്നും വൈകാരികത കലര്‍ന്ന വരികളിലൂടെ മഞ്ജു എഴുതി.
ജീവിതവും സമ്പാദ്യവുമടക്കം എല്ലാം ഒന്നില്‍ നിന്ന് തുടങ്ങുകയാണെന്ന് പറഞ്ഞാണ് മഞ്ജു സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ കത്ത് അവസാനിപ്പിക്കുന്നത്. മഞ്ജു വാര്യരും ദിലീപും നല്‍കിയ സംയുക്ത വിവാഹമോചനഹര്‍ജി കൊച്ചി കുടുംബകോടതി ജനുവരി 27ന് പരിഗണിക്കാനിരിക്കുകയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വിലക്കയറ്റത്തിന്റെ പെരുന്നാള്‍ വിപണി; എങ്കിലും നഗരത്തില്‍ തിരക്കൊഴിഞ്ഞില്ല
Keywords: Manju Warrier explanation on facebook about Dileep divorce, Kochi, Media, Daughter, Family, Court, Friends, Kerala.