Follow KVARTHA on Google news Follow Us!
ad

വായനക്കാരെ കണ്‍ഫ്യൂഷനിലാക്കി 'മറുനാടന്‍ മലയാളി'യുടെ അപരന്‍

വായനക്കാരെ കണ്‍ഫ്യൂനിലാക്കി പ്രമുഖ വെബ് പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ അപരന്‍ Thiruvananthapuram, Online, News, Kerala, Marunadanmalayali.com, Fake, News Portal, Domain, Cas
തിരുവനന്തപുരം: (www.kvartha.com 09.04.2014) വായനക്കാരെ കണ്‍ഫ്യൂനിലാക്കി പ്രമുഖ വെബ് പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ അപരന്‍. പോര്‍ട്ടലിനെതിരെ ആരോപണങ്ങളുമായാണ് അപര നാമത്തിലുള്ള പോര്‍ട്ടല്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്.

നേരത്തെ മറുനാടന്‍ മലയാളി എന്ന പേരില്‍ ഷാജന്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ടീം തുടങ്ങിയ സൈറ്റിന്റെ ഡൊമൈന്‍ വെബ് സൈറ്റ് ഡെവലപ്പര്‍ കൈവശപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഷാജനെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി അതേ സൈറ്റില്‍ വാര്‍ത്ത നല്കുകയും മറ്റൊരു ടീം സൈറ്റ് തുടര്‍ന്നു നടത്തുമെന്ന് അറിയിപ്പ് നല്കുകയും ചെയ്തു.  തര്‍ക്കത്തിനിടെ ഡൊമൈനില്‍ ചെറിയ മാറ്റം വരുത്തി ഷാജന്‍ സക്കറിയ പുതിയ പോര്‍ട്ടല്‍ തുടങ്ങുകയും ചുരുങ്ങിയ കാലംകൊണ്ട് തന്നെ വെബ്‌പോര്‍ട്ടല്‍ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.
Thiruvananthapuram, Online, News, Kerala, Marunadanmalayali.com, Fake, News Portal, Domain, Case

ഡെവലപ്പറുമായി തര്‍ക്കത്തിലിരിക്കുന്ന ആദ്യത്തെ ഡൊമൈനിലുള്ള സൈറ്റ് അപ്‌ഡേഷന്‍ ഇല്ലാതെ  വെറുതെ കിടക്കുകയായിരുന്നു. ഈ സൈറ്റാണ് ഇപ്പോള്‍ ലോഗോയില്‍ മാത്രം ചെറിയ മാറ്റംവരുത്തി ഡെവലപ്പറുടെ സഹായത്തോടെ മറുനാടന്‍ മലയാളിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ഡെവലപ്പറുമായി ഡൊമൈന്‍ സംബന്ധിച്ച കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നാണ് അറിയുന്നത്. ആദ്യം ഷാജന്‍ സക്കറിയ ഉപയോഗിച്ച ഡൊമൈന്‍ ഉപയോഗിച്ചാണ് അപരന്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ഇപ്പോള്‍ രണ്ട് സൈറ്റുകളും കണ്ടാല്‍ ഏതാണ്ട് ഒരേപോലെയാണ്.

മറുനാടന്‍ മലയാളിയുടെ വാര്‍ത്തകളെന്ന പേരില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വരുന്ന ഷെയറുകള്‍ ക്ലിക്ക് ചെയ്യുന്ന വായനക്കാരാണ് കബളിക്കപ്പെടുന്നത്. ന്യൂസ് പോര്‍ട്ടല്‍ രംഗത്ത് നിലനില്‍ക്കുന്ന മത്സരമാണ് ഇത്തരമൊരു ചതിയിലും വ്യാജ പ്രചരണത്തിലും കലാശിക്കുന്നത്. പൊതുവിഷയങ്ങളില്‍ ഇടപെടുകയും വിമര്‍ശിക്കുകയും ആരോഗ്യപരമായ  ചര്ച്ച നടത്തുകയും ചെയ്യുന്നതിന് പകരം പകപോക്കലിനും ചെളിവാരിയെറിയുന്നതിനും ഉപയോഗിക്കുന്ന രീതി ചര്‍ച്ചയായിട്ടുണ്ട്.  ഓണ്‍ലൈന്‍ സൈറ്റുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഒറിജിനലും വ്യാജന്‍മാരും തമ്മിലുള്ള പോര് കൊഴുക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം 

Keywords: Thiruvananthapuram, Online, News, Kerala, Marunadanmalayali.com, Fake, News Portal, Domain, Case.

Post a Comment