Follow KVARTHA on Google news Follow Us!
ad

ഇന്ത്യാവിഷനിലെ പര്‍ദ പരാമര്‍ശം: ഫേസ്ബുക്കില്‍ പ്രതിഷേധം

ഇന്ത്യാവിഷനിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ റിപോര്‍ട്ടര്‍ ഫൗസിയ മുസ്തഫ നടത്തിയ പര്‍ദ പരാമര്‍ശം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ Kozhikode, IndiaVision-TV, Facebook, Kerala, Reporter, Fousiya Musthafa, Gulf, Pardha, Nitaqat, TV Program
കോഴിക്കോട്: ഇന്ത്യാവിഷനിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ റിപോര്‍ട്ടര്‍ ഫൗസിയ മുസ്തഫ നടത്തിയ പര്‍ദ പരാമര്‍ശം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ സജീവ ചര്‍ചയും അതോടൊപ്പം പ്രതിഷേധങ്ങള്‍ക്കും കാരണമായി. സൗദിയിലെ നിതാഖാത്ത് നിയമവും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വല്‍ക്കരണവും ആധാരമാക്കി അതിന്റെ പ്രത്യാഘാതങ്ങളെകുറിച്ചുള്ള റിപോര്‍ട്ടിനിടയില്‍ പ്രവാസികളുടെ ഭാര്യമാര്‍ കടുത്ത ചൂടിലും പ്രാകൃതമായ പര്‍ദ ധരിക്കേണ്ടി വരുന്നുവെന്ന പരാമര്‍ശമാണ് ഫേസ്ബുക്കര്‍മാരുടെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

പര്‍ദ ഇസ്‌ലാമിക നിയമത്തില്‍ പറഞ്ഞ രീതിയിലുള്ള സ്ത്രീകളുടെ ശരീരം മറക്കുന്ന വസ്ത്രമാണെന്നും അതിനെതിരെ നടത്തുന്ന അനാവശ്യ വിവാദങ്ങള്‍ ഒരുവിഭാഗത്തെ ലക്ഷ്യംവെച്ച് അപമാനിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ഇതേ കുറിച്ചുള്ള ചര്‍ചകളില്‍ ഭൂരിഭാഗവും പറയുന്നത്.

പ്രവാസികളായ മലയാളികളുടെ മടങ്ങിവരവ് കേരള സമൂഹത്തിലുണ്ടാക്കുന്ന പ്രതിസന്ധികളാണ് റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഇതിനിടയിലാണ് പര്‍ദ വിഷയവും കടന്നുവന്നത്. പ്രവാസികളുടെ കാര്യം അവതരിപ്പിക്കുന്നതിന് പകരം അവരുടെ ഭാര്യമാര്‍ ധരിക്കുന്ന വസ്ത്രത്തിലേക്ക് റിപോര്‍ട്ട് വഴിമാറിയതായാണ് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നത്.

അതേസമയം പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പലരില്‍നിന്നുമുണ്ടായ പ്രതികരണങ്ങളും അനുഭവങ്ങളുമാണ് റിപോര്‍ട്ടില്‍ പരാമര്‍ശിച്ചതെന്ന് ഇന്ത്യാവിഷന്‍ മലപ്പുറം റിപോര്‍ട്ടര്‍ ഫൗസിയ മുസ്തഫ കെവാര്‍ത്തയോട് പറഞ്ഞു. പ്രവാസികളുടെ പ്രയാസങ്ങളും അവരും കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളും റിപോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. പ്രവാസികളുടെ തിരിച്ചുവരവിന് മുമ്പ് എംബസികളുടെയും മറ്റു അധികാര കേന്ദ്രങ്ങളുടെയും അടിയന്തിര ശ്രദ്ധപതിയേണ്ട വിഷയങ്ങളും റിപോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതുവഴി ആരെയെങ്കിലും വേദനിപ്പിക്കുയോ താറടിക്കുകയോ എന്നത് തന്റെ ഉദ്ദേശമായിരുന്നില്ല. ഫൗസിയ ചൂണ്ടിക്കാട്ടി.

അധ്വാനത്തോടുള്ള മലയാളികളുടെ വിമുഖത ഭയാനകമാണ്. ഗള്‍ഫിന്റെ സ്വര്‍ഗ വാതിലുകള്‍ അടക്കാന്‍ തുടങ്ങുമ്പോള്‍ മഹാ ദുരന്തംതന്നെയായിരിക്കും സംഭവിക്കുകയെന്ന് ഇന്ത്യാവിഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ഭാരതീയ സാംസ്‌ക്കാരിക പ്രതിസന്ധിയെകുറിച്ച് ബോധവല്‍ക്കരിക്കാനുള്ള ശ്രമമെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. സമൂലമായ മാറ്റം ഉണ്ടായില്ലെങ്കില്‍ ഇരുളടഞ്ഞതായിരിക്കും പ്രവാസിയുടെ ഭാവി. അത് അക്കരയായാലും ഇക്കരയായാലും.

Kozhikode, IndiaVision-TV, Facebook, Kerala, Reporter, Fousiya Musthafa, Gulf, Pardha, Nitaqat, TV Programആഡംഭരങ്ങളിലും അനാചാരങ്ങളിലും പണമുണ്ടാക്കിയ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഗള്‍ഫുകാരന്റെ വിലാസമുണ്ടെന്ന് റിപോര്‍ട്ട് എടുത്തുപറയുന്നു. തന്നെകുറിച്ചും തന്റെ ആഡംഭരങ്ങളെകുറിച്ചും പൊങ്ങച്ചം പറയുന്നത് ചിലര്‍ക്ക് ശീലമായത് ഇതുമൂലമാണ്. അതിന്റെ ഭാഗമായിരുന്നു ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം. ഗള്‍ഫുകാരന്റെ മക്കള്‍ വിദ്യാഭ്യാസത്തിലും ശ്രദ്ധയൂന്നാന്‍ തുടങ്ങിയതോടെ രണ്ടായിരത്തിന്റെ തുടക്കത്തില്‍ കൂണുപോലെയാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മുളച്ചുപൊങ്ങിയത്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയതില്‍ 10 ശതമാനം കുട്ടികളും വിവാഹിതരാണെന്ന കണ്ടെത്തലും റിപോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

വിവാഹിതരായ ലക്ഷക്കണക്കിന് സ്ത്രീകള്‍ വിധവകളെപോലെ ജീവിച്ചുതീര്‍ക്കുന്നതായും ഈ പ്രതിസന്ധി ഇവിടത്തെ സ്ത്രീകളെ പര്‍ദപോലുള്ള യാഥാസ്ഥിതികത്വത്തിലേക്ക് തിരിച്ചു നടത്തുന്നതായുമാണ് റിപോര്‍ട്ടിലെ കണ്ടെത്തല്‍. കുടുംബ ഭദ്രത മുറുകെപിടിക്കാനുള്ള മൂടുപടമായാണ് പര്‍ദയെ ചില സ്ത്രീകള്‍ കാണുന്നതെന്നും റിപോര്‍ട്ടില്‍ എടുത്തുപറയുന്നു. വിശ്വാസങ്ങളെക്കാള്‍ അന്ധവിശ്വാസങ്ങളാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നത്.

പുരുഷന്മാര്‍ തനിച്ചാക്കിപോയ സ്ത്രീകള്‍ക്കു പിന്നാലെ ആയിരം കണ്ണുകള്‍ പിന്തുടരുന്നതിനാല്‍ കുടുംബ ഭദ്രതയ്ക്ക് കോട്ടംതട്ടാതിരിക്കാന്‍ വിശ്വാസം കൊണ്ട് പ്രതിരോധിക്കുകയാണ് സ്ത്രീകള്‍ ചെയ്യുന്നത്. കുട്ടികളെ പോലും ചുട്ടുപൊള്ളുന്ന വെയിലില്‍ പ്രാകൃതമായ പര്‍ദ അണിയിക്കുന്നു. അതേസമയംതന്നെ അനിസ്‌ലാമികമായ സ്ത്രീധനവും ധൂര്‍ത്തും കണ്ടില്ലെന്ന് നടിക്കുന്നതായും സമൂഹത്തെ പേടിച്ചാണ് പലരും പര്‍ദ അണിയുന്നതെന്ന റിപോര്‍ട്ടില്‍ പറയുന്നു.

ഗള്‍ഫുപണംകൊണ്ട് നാടിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും ഗള്‍ഫുകാരനും കുടുംബവും മാത്രമാണ് അഭിവൃദ്ധിപ്പെട്ടതെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വരുമാനത്തിന്റെ 30 ശതമാനവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമാണെങ്കിലും മടക്കയാത്രയ്ക്ക് അവര്‍ തയ്യാറാകുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള നീക്കിവെപ്പ് ഒട്ടുമില്ലെന്ന വസ്തുതയും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം സെന്റര്‍ ഫോര്‍ സ്റ്റഡീസിന്റെ കണക്കുപ്രകാരം മലപ്പുറത്ത് 4.10 ലക്ഷം പേരും കോഴിക്കോട്ട് 2.77 ലക്ഷം പേരും തിരുവനന്തപുരത്ത് 2.71 ലക്ഷം പേരും തൃശൂരില്‍ 2.65 ലക്ഷം പേരും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കുന്നുണ്ട്. മലപ്പുറത്ത് മാത്രം സൗദിയില്‍ 2.22 ലക്ഷം പേരുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 100 വീട്ടില്‍ 50 പ്രവാസികള്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.

Related News:
പര്‍ദയുടെ ചൂടും ചൂരിദാറിന്റെ തണുപ്പും

Other News:

യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍

Keywords: Kozhikode, IndiaVision-TV, Facebook, Kerala, Reporter, Fousiya Musthafa, Gulf, Pardha, Nitaqat, TV Program, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

2 comments

  1. Abdul Nasar പര്ധ എന്നത് ഒരു ഉര്ദു വാകാണ് . മറ , വിരി എന്നൊക്കെ , ഇസ്ലാമിക വസ്ത്ര സങ്കല്പം അനുസരിച്ച് സ്ത്രീകളുടെ മുന്കയും മുഖവും ഒഴിച്ച് മറ്റു എല്ലാ ശരീര ഭാഗവും നഗ്നതയും മറക്കെണ്ടാതുമാണ് . സാരി ആയാലും ചുരിദാർ ആയാലും , മറ്റു എന്തെങ്കിലും വസ്ത്രം ആയാലുംമുഖ വും മുന്കയ്യും ഒഴിച്ചുള്ള എല്ലാ ഭാഗവും മറക്കുന്ന രീതിയുള്ള എല്ലാ വസ്ത്ര ധാരണങ്ങളും പര്ധയുടെ പരിധിയിൽ വരും . അപ്പോൾ നമ്മുടെ മുന് പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി മുതൽ മുന് പ്രസിഡണ്ട്‌ പ്രതിഭാ പാട്ടിൽ വരെ യുള്ളവർ ധരിച്ചിരുന്നത് പര്ധ തന്നെ ആണ് . പിന്നെ വസ്ത്രങ്ങളുടെ രൂപവും ഭാവവും അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം
    3 hours ago · Like
  2. നിയമ നടപടികളുമായി മുനോട്ടു പോകുന്നതിനു മുമ്പ് സ്ത്രീകള്‍ “കറുത്ത” “പര്‍ദ്ദ” ധരിക്കണം എന്ന് നിര്‍ദ്ദശത്തിനു ഒരു തെളിവ് ഹാജറാക്കാന്‍ ബഹുമാനപ്പെട്ട ഇന്ത്യാവിഷന്‍ ചാനല്‍ മേധാവികളോ ഫൌസിയ റിപ്പോര്‍ട്ടറോ തയ്യാറാകുമോ..

    “മലപ്പുറത്തെ ഒട്ടേറെ സ്ത്രീകള്‍പറയുന്നത് കേട്ട്” ഇസ്ലാമിന്‍റെ നിയമങ്ങളെ കരിവാരിത്തേക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കുന്നതും സ്വാഭാവികം ..