Follow KVARTHA on Google news Follow Us!
ad

ദേശീയ ശാസ്ത്രദിനമായ 28ന് കേരളത്തിലെ ആദ്യ കിഡ്‌സ് ലാബ് തുറക്കുന്നു

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് കേരളത്തിലെ ആദ്യ ബി.എ.എസ്.എഫ്. കിഡ്‌സ് ലാബ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന Kids Lab, B.A.S.F., Thiruvananthapuram, Kerala, Since day, K.S.I.D.C, P.K. Kunhalikutty,
തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് കേരളത്തിലെ ആദ്യ ബി.എ.എസ്.എഫ്. കിഡ്‌സ് ലാബ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കെ.എസ്.ഐ.ഡി.സി, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, ബി.എ.എസ്.എഫ്. എന്നിവയുടെ സഹകരണത്തോടെയാണ് ലാബ് സ്ഥാപിക്കുന്നത്.

കുട്ടികളില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും ശാസ്ത്ര അഭിരുചികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു ലാബ് സജ്ജീകരിക്കുന്നത്. പഠനകാലത്ത് കുട്ടികള്‍ക്ക് വിവിധ വിനോദങ്ങളിലൂടെ ശാസ്ത്രത്തെപ്പറ്റി കൂടുതല്‍  മനസ്സിലാക്കാനും പഠിക്കാനുമുള്ള അവസരമാണ് ഇവിടെയുള്ളത്. കേരളത്തില്‍ കുട്ടികള്‍ക്കുവേണ്ടി സ്ഥിരമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന  ലാബിന്റെ മുന്നോടികൂടിയാണ് കിഡ്‌സ് ലാബ്.

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തോടനുബന്ധിച്ചുള്ള പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ 28ന് രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് മുഖ്യാതിഥി ആയിരിക്കും.
Kids Lab, B.A.S.F., Thiruvananthapuram, Kerala, Since day, K.S.I.D.C, P.K. Kunhalikutty, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍  എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, ശാസ്ത്രസാങ്കേതിക വകുപ്പ് എക്‌സ്-ഓഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. വി.എന്‍. രാജശേഖരന്‍പിള്ള, ബിഎഎസ്എഫ് കമ്പനികളുടെ ഇന്ത്യയിലെ ചെയര്‍മാനും സൗത്ത് ഏഷ്യന്‍  മേധാവിയുമായ  പ്രസാദ് ചന്ദ്രന്‍, കെ.എസ്.ഐ.ഡി.സി. എം.ഡി. ടോം ജോസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ ജി.എം വിളകളെപ്പറ്റിയും ഭക്ഷ്യസുരക്ഷയെപ്പറ്റിയും കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ.കെ.വി.പീറ്റര്‍ സംസാരിക്കും. കഴിഞ്ഞ എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട  പദ്ധതികളിലൊന്നാണ് 28ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന കിഡ്‌സ് ലാബ്.

Keywords: Kids Lab, B.A.S.F., Thiruvananthapuram, Kerala, Since day, K.S.I.D.C, P.K. Kunhalikutty, P.K. Abdurabb, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Post a Comment