Follow KVARTHA on Google news Follow Us!
ad

ബജ് റംഗ് ദൾ പ്രവർത്തകർ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ; 5 പേര് അറസ്റ്റിൽ: ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന് പരാതി

ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പുറത്ത്. ഇതിന്റെ പശ്ചാത്തലത്തിൽ ബജ് റംഗ് ദളിനെ Shehzad Poonawalla today petitioned National Commission for Minorities (NCM) againt a video of Bajrang Dal goons
ന്യൂഡെൽഹി: (www.kvartha.com 24.11.2016)  ഉത്തർപ്രദേശിൽ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പുറത്ത്. ഇതിന്റെ പശ്ചാത്തലത്തിൽ ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഷെഹ്‌ സാദ് പൂനവല്ല ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി.


ഉത്തർപ്രദേശിലെ ബുലന്ത്ഷെഹ്‌റിലെ ഖുർജയിലാണ് ഒരു സംഘം ബജ് റംഗ് ദൾ പ്രവർത്തകർ മുസ്ലിം യുവാവിനെയും ഭാര്യയേയും അതി ക്രൂരമായി തല്ലിച്ചതച്ചത്. മതം മാറി വിവാഹം കഴിച്ചെന്നും  ഹിന്ദുക്കളെ 'മോശമാക്കുന്നു' എന്നുമാരോപിച്ചായിരുന്നു മർദ്ദനം.


മുസൽ മാനാണോ എന്ന് ചോദിച്ച് അക്രമിച്ചു പരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വടിയും മരത്തിന്റെ റീപ്പറും ഉപയോഗിച്ചാണ് സംഘം ദമ്പതികളെ മർദ്ദിച്ചത്. സ്ത്രീ എന്ന പരിഗണന പോലും നൽകാതെ യുവാവിന്റെ ഭാര്യയെയും തല്ലരുതെന്ന് കേണുപറഞ്ഞിട്ടും അവശയായി നിലത്ത് വീണതിന് ശേഷവും നിർദയം വടി കൊണ്ട് അടിക്കുന്ന ഭാഗങ്ങളും വീഡിയോയിലുണ്ട്.


സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തതായി ജനതാ കി റിപോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.


ബജ് റംഗ് ദൾ ലോക്കൽ കൺ വീനർ പ്രവീൺ ഭാട്ടി, തനു സോളങ്കി, പുഷ്പേന്ദ്ര ചൗധരി, നിധിൻ, സോനു എന്നിവരടക്കം 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.


ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്നും ബജ് റംഗ് ദളിനെ നിരോധിക്കണമെന്നുമാണ് ഷെഹ്‌ സാദ് പൂനവല്ല ദേശീയ ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. ദാദ്രിയിലെയും ഗുജറാത്തിലും കർണാടകയിലും മറ്റിതര സംസ്ഥാനങ്ങളിലും ഈയടുത്ത് നടന്ന പല അക്രമ സംഭവങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.



Summary:Summary:Renouwend Social Activist Shehzad Poonawalla today petitioned National Commission for Minorities (NCM) againt a video of Bajrang Dal goons in Bulandshahr’s Khurja in Uttar Pradesh mercilessly thrashing a Muslim couple because they felt both were ‘dirtying’ Hindu neighbourhood has surfaced.

Keywords: NCM, Bajrang Dal Goons, Uttar Pradesh.
NCM, Bajrang Dal Goons, Uttar Pradesh.