Follow KVARTHA on Google news Follow Us!
ad

ഭാര്യയുടെ ചികിത്സാ ബാധ്യത വീട്ടാനാണ് പെണ്‍കുട്ടികളെ കാഴ്ചവെച്ചുതുടങ്ങിയതെന്ന് വെളിപ്പെടുത്തല്‍ ; കളമശേരിയില്‍ പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ നടിമാരും

ഭാര്യയുടെ ചികിത്സാ ബാധ്യത വീട്ടാനാണ് പെണ്‍കുട്ടികളെ കാഴ്ചവെച്ചുതുടങ്ങിയതെന്ന്Kochi, Police, Arrest, Treatment, Cancer, Women, Vehicles, House, Kerala,
കൊച്ചി: (www.kvartha.com 21.10.2016) ഭാര്യയുടെ ചികിത്സാ ബാധ്യത വീട്ടാനാണ് പെണ്‍കുട്ടികളെ കാഴ്ചവെച്ചുതുടങ്ങിയതെന്ന് നടത്തിപ്പുകാരന്റെ വെളിപ്പെടുത്തല്‍. ടിബി രോഗം ബാധിച്ച ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി ധാരാളം പണം വേണ്ടിവന്നു. ഒടുവില്‍ കടം വീട്ടാന്‍ മറ്റു നിവൃത്തിയില്ലാതെ വന്നപ്പോഴാണ് പെണ്‍വാണിഭം തുടങ്ങിയതെന്നും നടത്തിപ്പുകാരന്‍ എരൂര്‍ സ്വദേശി അശോകന്‍ പോലീസിന് മൊഴി നല്‍കി.

Kochi, Police, Arrest, Treatment, Cancer, Women, Vehicles, Ashokan, House, Keralaകഴിഞ്ഞദിവസമാണ് കളമശേരി കങ്ങരപ്പടിയില്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. നടത്തിപ്പുകാരന്‍ അശോകന്‍, കാര്‍ഡ്രൈവര്‍ അബ്ദുള്‍ ഗഫൂര്‍, ഇടപാടുകാരായ ഇടുക്കി സ്വദേശി ഗോഡ്‌ഫ്രെ, ആനന്ദന്‍, നേപ്പാള്‍, മൈസൂര്‍ സ്വദേശികളായ രണ്ടു സ്ത്രീകള്‍ എന്നിവരാണ് കങ്ങരപ്പടിയിലെ വീട്ടില്‍നിന്ന് പിടിയിലായത്.

നിരവധി സ്ത്രീകളാണ് അശോകന്റെ സംഘത്തില്‍ ഉണ്ടായിരുന്നത്. ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ അശോകന്‍ സ്വന്തം വാഹനങ്ങളില്‍വീട്ടിലെത്തിച്ചു കൊടുക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ അയല്‍വാസികള്‍ക്കു യാതൊരു സംശയവും തോന്നിയില്ല. സിനിമ,സീരിയല്‍ നടിമാരും അശോകന്റെ സംഘത്തിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്.

ഇരുപത്തയ്യായിരം രൂപവരെയാണ് ഒരു രാത്രിക്ക് ഈടാക്കിയിരുന്നത്. ഈ തുകയുടെ ഒരു പങ്ക് മാത്രം കൈപ്പറ്റി ബാക്കി തുക സ്ത്രീകള്‍ക്കു നല്‍കുന്നതാണ് പതിവ്. പിടിയിലായ രണ്ടു സ്ത്രീകളും കഴിഞ്ഞ കുറച്ചുകാലമായി കൊച്ചിയില്‍ ലൈംഗിക വ്യാപാരം നടത്തുന്നവരായിരുന്നു. പിടിയിലാകുമ്പോള്‍ ഇവരുടെ കൈവശം 20,000 രൂപയുണ്ടായിരുന്നു. ഒരു കാറും സ്‌കൂട്ടറും ഏഴ് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

Keywords: Kochi, Police, Arrest, Treatment, Cancer, Women, Vehicles, Ashokan, House, Kerala.