Follow KVARTHA on Google news Follow Us!
ad

മംഗളൂരുവില്‍ യുവാവിനെ ആളുമാറി കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ബിസി റോഡ് മാനിഹള്ളയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഹരീഷ് (28) എന്ന യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് Mangalore, Murder, Youth, Arrest, Investigates, Police, National, Two right-wing
മംഗളൂരു: (www.kvartha.com 19.11.2015) ബി.സി റോഡ് മാനിഹള്ളയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഹരീഷ് (28) എന്ന യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തില്‍ പെട്ട ഭുവിത് ഷെട്ടി (25), അച്യുത (28) എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ 12നാണ് കളി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹരീഷിനെ അക്രമി സംഘം കുത്തിക്കൊന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീഉല്ലയ്ക്കും കുത്തേറ്റിരുന്നു. ഹരീഷിന്റെ കൊലയിലും, മടിക്കേരിയില്‍ സംഘര്‍ഷത്തിനിടെ വിഎച്ച്പി നേതാവ് കുട്ടപ്പ വീണു മരിച്ചതിലും പ്രതിഷേധിച്ച് മംഗളൂരുവില്‍ വിഎച്ച്പി ബന്ദ് നടത്തിയിരുന്നു.

ഹരീഷ് മറുവിഭാഗത്തില്‍ പെട്ടവനാണെന്ന് കരുതിയാണ് സംഘം കുത്തിക്കൊന്നതെന്ന് എസ്.പി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐജിപി അമൃത് പോള്‍ വ്യക്തമാക്കി. ബണ്ട് വാള്‍ എ.എസ്.പി, എ.സി.പി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കല്‍ബുര്‍ഗി വധത്തെയും, പ്രൊഫ. കെ.എസ് ഭഗവാനെതിരായ വധ ഭീഷണിയെയും ന്യായീകരിച്ചതിന് നേരത്തെ ഭുവിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭുവിത് മൂന്നും, അച്യുത രണ്ടും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഐജിപി പറഞ്ഞു.

ടിപ്പു ജയന്തി ആഘോഷത്തിനിടെ മടിക്കേരിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്.ഡിപി.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ 12ന് താലൂക്ക് ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനിടയില്‍ എസ്.ഡി.പി.ഐ നേതാവ് ഹനീഫ് ഖാന്‍ കൊടാജെ പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരുസംഘം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് നടത്തി. തിരിച്ചും കല്ലേറുണ്ടായി, സംഘര്‍ഷമായി മാറി. പോലീസ് ലാത്തി വീശിയാണ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചത്. ഈ സംഭവത്തില്‍ പ്രകോപനപരമായി പ്രസംഗം നടത്തിയെന്ന കുറ്റം ചുമത്തി ഹനീഫ് ഖാനെതിരെ പോലീസ് കേസെടുത്തിരുന്നു.

അന്ന് വൈകിട്ട് 7.30 മണിയോടെ ഹരീഷും സമീഉല്ലയും ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു. ഓമ്‌നി വാനിലെത്തിയ സംഘമാണ് ഹരീഷിനെ കുത്തിക്കൊന്നത്.



Related  News:  മടിക്കേരി സംഘര്‍ഷം വ്യാപിക്കുന്നു; ബണ്ട് വാളില്‍ യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു; എസ്ഡിപിഐ മാര്‍ച്ചിന് നേരെ കല്ലേറ്

അവര്‍ ഹരീഷിനെയായിരുന്നില്ല ലക്ഷ്യം വെച്ചത്; ആത്മ സുഹൃത്തിനെ നഷ്ടപ്പെട്ട സമീഉല്ലയുടെ വെളിപ്പെടുത്തല്‍
Keywords: Mangalore, Murder, Youth, Arrest, Investigates, Police, National, Two right-wing activists, including Bhuvith Shetty, arrested in Harish murder case.