Follow KVARTHA on Google news Follow Us!
ad

അവര്‍ ഹരീഷിനെയായിരുന്നില്ല ലക്ഷ്യം വെച്ചത്; ആത്മ സുഹൃത്തിനെ നഷ്ടപ്പെട്ട സമീഉല്ലയുടെ വെളിപ്പെടുത്തല്‍

ബണ്ട് വാളില്‍ ഹരീഷ് എന്ന 28 കാരന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ആത്മ സുഹൃത്ത് സമീഉല്ലയുടെ വെളിപ്പെടുത്തല്‍ Mangalore, National, Death, Youth, Investigates, Friends, Sameeullah
മംഗളൂരു: (www.kvartha.com 14.11.2015) ബണ്ട് വാളില്‍ ഹരീഷ് എന്ന 28 കാരന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ആത്മ സുഹൃത്ത് സമീഉല്ലയുടെ വെളിപ്പെടുത്തല്‍. അക്രമി സംഘം ഹരീഷിനെയായിരുന്നില്ല ലക്ഷ്യം വെച്ചത്, മറിച്ച് എന്നെയായിരുന്നുവെന്നാണ് സംഭവ സമയം ഹരീഷിനൊപ്പം ഉണ്ടായിരുന്ന സമീഉല്ല വെളിപ്പെടുത്തിയത്. അക്രമത്തില്‍ പരിക്കേറ്റ സമീഉല്ല ആശുപത്രി കിടക്കയില്‍ നിന്നും ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഞാനും ഹരീഷും ചെറുപ്പകാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചാണ് പഠിച്ചതും വളര്‍ന്നതും. എനിക്കും ഹരീഷിനും ഒരു സംഘടനയുമായും ബന്ധമില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിട്ടില്ല. ആരെയും ഉപദ്രവിക്കാന്‍ നിന്നിട്ടില്ല, അതുകൊണ്ട് തന്നെ ശത്രുക്കളുമില്ല.

എന്റെ ആത്മ സുഹൃത്തിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ബണ്ട് വാള്‍ ബി.സി റോഡില്‍ ഒരു സ്റ്റീല്‍ വില്‍പന കടയില്‍ ജോലി ചെയ്തുവരികയാണ് സമീഉല്ല. സഹജീവനക്കാര്‍ക്കൊപ്പം ജോലി ചെയ്തുവരുന്നതിനിടെയാണ് തൊട്ടടുത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാഹനങ്ങള്‍ അകത്തുവെച്ച് കടയടച്ച് വീട്ടിലേക്ക് പോകാന്‍ കടയുടമ രാഘവേന്ദ്ര പ്രഭു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാനും ബാക്കിയുള്ളവരും മടങ്ങി. ഇതിന് ശേഷം ബൈക്കില്‍ ബാഡഗുഡ്ഡെയില്‍ വോളിബോള്‍ കളിക്കാന്‍ പോയി. കളി കഴിഞ്ഞ് ഞങ്ങളെല്ലാവരും സമീപത്തെ കടയില്‍ നിന്നും ജ്യൂസും സ്‌നാക്‌സും കഴിച്ചു. ഇതിനു ശേഷം ഹരീഷിനെ വീട്ടില്‍ കൊണ്ടുവിടാനായി ബൈക്കില്‍ കയറ്റി. അല്‍പം അകലെയെത്തിയപ്പോള്‍ ഒാമ്‌നി വാനിലെത്തിയവര്‍ ഞങ്ങളെ തടഞ്ഞു.

രക്ഷപ്പെടാനായി ഞങ്ങള്‍ രണ്ടുവഴിക്കോടി. അവര്‍ ആദ്യം എന്നെയാണ് പിടികൂടിയത്. മൂര്‍ച്ചേറിയ ആയുധം കൊണ്ട് എന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രാണവേദനയില്‍ ഞാന്‍ അവരില്‍ നിന്നും കുതറിയോടി. ഇതിനിടെയാണ് ഹരീഷിനെ പിന്തുടര്‍ന്ന് പിടികൂടിയത്. അവര്‍ ഹരീഷിന്റെ പുറത്തേക്ക് കത്തികൊണ്ട് കുത്തി. രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ എനിക്ക് ഹരീഷിനെ തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞില്ല. മറ്റു സുഹൃത്തുക്കളോടൊപ്പം തന്നെ മടങ്ങിയിരുന്നെങ്കില്‍ ഞങ്ങള്‍ അക്രമത്തില്‍ രക്ഷപ്പെടുമായിരുന്നു- സമീഉല്ല വിങ്ങിവിങ്ങി പറയുന്നു.

Mangalore, National, Death, Youth, Investigates, Friends, Sameeullah, Hareesh, Harish murder: Muslim youth was the first target of assailants?.


Related News:  മടിക്കേരി സംഘര്‍ഷം വ്യാപിക്കുന്നു; ബണ്ട് വാളില്‍ യുവാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊന്നു; എസ്ഡിപിഐ മാര്‍ച്ചിന് നേരെ കല്ലേറ്

Keywords: Mangalore, National, Death, Youth, Investigates, Friends, Sameeullah, Hareesh, Harish murder: Muslim youth was the first target of assailants?.