Follow KVARTHA on Google news Follow Us!
ad

ലോറി മറിഞ്ഞ് ആദിവാസി യുവാവ് മരിച്ചു

മറയൂരില്‍ ശര്‍ക്കര നിര്‍മ്മാണത്തിനായി കരിമ്പ് കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞ് തൊഴിലാളിയായThodupuzha, Son, Kerala,
തൊടുപുഴ: (www.kvartha.com 11.09.2015) മറയൂരില്‍ ശര്‍ക്കര നിര്‍മ്മാണത്തിനായി കരിമ്പ് കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞ് തൊഴിലാളിയായ ആദിവാസി യുവാവ് മരിച്ചു. മറയൂര്‍ ചെറുവാട് ആദിവാസി കോളനിയിലെ നടരാജിന്റെ മകന്‍ മഹേഷ്(27) ആണ് സംഭവസ്ഥലത്ത് തന്നെ മരണപെട്ടത്. കാരയൂര്‍ ചുരക്കൂളം മണ്ണ് റോഡില്‍ പറുമ്പി ഭാഗത്താണ് അപകടം.

മൈക്കിള്‍ ഗിരിയിലുള്ള ശര്‍ക്കര നിര്‍മ്മാണ യൂനിറ്റിലേക്ക് കരിമ്പ് കൊണ്ടുവരുമ്പോഴാണ് മണ്ണ്
Adivasi youth dies in accident,Thodupuzha,റോഡിലുള്ള കുത്തിറക്കില്‍ ലോറി തലകീഴായി മറിഞ്ഞത്. മഹേഷിനൊപ്പം അഞ്ചു തൊഴിലാളികള്‍ ലോറിയില്‍ ഉണ്ടായിരുന്നു. ഇവര്‍ തെറിച്ച് വീണതിനാല്‍ വന്‍ അപകടം ഒഴിവായി. മറിഞ്ഞ ലോറിയുടെ ക്യാബിന്റെ ഇരുമ്പ് വേലിക്കടിയില്‍ മഹേഷ് കുടുങ്ങിപ്പോയി. ഭാര്യ: സിന്ധു.