Follow KVARTHA on Google news Follow Us!
ad

സിഖുകാരനായ ബാസ്‌ക്കറ്റ് ബോള്‍ താരത്തോട് തലക്കെട്ട് അഴിക്കാന്‍ പറഞ്ഞ സംഭവം വിവാദത്തില്‍

സിഖ് മതവിശ്വാസിയായ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരത്തോട് തലക്കെട്ട് അഴിക്കാന്‍ പറഞ്ഞ New Delhi, Doha, Asia, Allegation, China, Football, National,
ഡെല്‍ഹി: (www.kvartha.com 22.08.2014) സിഖ് മതവിശ്വാസിയായ ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരത്തോട് തലക്കെട്ട് അഴിക്കാന്‍ പറഞ്ഞ എഫ്.ഐ.ബി.എ ഏഷ്യയുടെ നടപടി വിവാദമാകുന്നു. തലക്കെട്ട് അഴിച്ചുവെക്കാതെ ദോഹയില്‍ നടക്കുന്ന അണ്ടര്‍ 18 ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിപ്പിക്കില്ലെന്ന പറഞ്ഞ എഫ്.ഐ.ബി.എ ഏഷ്യയുടെ നടപടിയാണ് വിവാദമായിരിക്കുന്നത്.

ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ താരമായ അന്‍മോള്‍ സിംഗിനോടാണ് തലക്കെട്ടഴിച്ചുവെക്കാന്‍ നിര്‍ദേശിച്ചത്.  സംഭവം  വിവാദമായതോടെ  ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും മില്‍ക്കാസിംഗും എഫ്.ഐ.ബി.എ ഏഷ്യയുടെ നടപടിയെ ശക്തമായി അപലപിച്ചു. മതവിശ്വാസത്തിന്റെ ഭാഗമായുള്ള തലക്കെട്ട് അഴിച്ചുമാറ്റണമെന്ന് ഫിബ ഏഷ്യ വാശിപിടിക്കുന്നത് മതപരമായ വിവേചനമാണെന്ന് ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആരോപിച്ചു.

നേരത്തെ, ചൈനയില്‍ നടന്ന ഏഷ്യ കപ്പ് ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലും തലക്കെട്ട് ധരിച്ച രണ്ട് ഇന്ത്യന്‍ താരങ്ങളെ കളിക്കാന്‍ അനുവദിച്ചിരുന്നില്ല. സംഭവത്തില്‍ മില്‍ക്ക സിംഗ് അടക്കമുള്ള പ്രമുഖര്‍ പ്രതിഷേധമറിയിച്ചു. വര്‍ഷങ്ങളായി രാജ്യത്തിനുവേണ്ടി കളിച്ച് നിരവധി മെഡലുകള്‍ നേടിയിട്ടുള്ള തനിക്ക് പോലും ഇത്തരത്തിലുള്ള നടപടി നേരിടേണ്ടിവന്നിട്ടില്ലെന്നും ഫിബ ഏഷ്യയുടെ നടപടി നാണക്കേടുണ്ടാക്കുന്നതാണെന്നും മില്‍ക്ക സിംഗ് പറഞ്ഞു.

ഫുട് ബോള്‍, വോളി ബോള്‍, ഹാന്‍ഡ് ബോള്‍, ഹോക്കി തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സിഖ് താരങ്ങള്‍ക്ക് തലക്കെട്ട് ധരിക്കാം എന്നിരിക്കെയാണ്  ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ വിവേചനപരമായ നിയമം സിഖുകളിക്കാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. വിഷയം ഈ മാസം 28, 29 തിയ്യതികളില്‍ സ്‌പെയിനില്‍ നടക്കുന്ന രാജ്യാന്തര ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്റെ സെന്റര്‍ ബോര്‍ഡ് മീറ്റിംഗില്‍ ഉന്നയിക്കുമെന്ന് ബാസ്‌ക്കറ്റ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

 Turban row: Officials ask Sikh player to play without patka at Fiba Asia U-18

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സഹോദരന്റെ മരണ വിവരമറിഞ്ഞെത്തിയ സഹോദരി മൃതദേഹത്തിനരികെ കുഴഞ്ഞുവീണ് മരിച്ചു

Keywords: Turban row: Officials ask Sikh player to play without patka at Fiba Asia U-18 Championship, New Delhi, Doha, Asia, Allegation, China, Football, National.

Post a Comment