Follow KVARTHA on Google news Follow Us!
ad

തീ­വ്ര­വാ­ദ കേ­സു­ക­ളില്‍ ആ­റു­മാ­സ­ത്തി­നു­ള്ളി­ല്‍­ കു­റ്റ­പത്രം സ­മര്‍­പി­ച്ചി­ല്ലെ­ങ്കില്‍ ജാമ്യം

തീ­വ്രവാ­ദ കേ­സു­ക­ളില്‍­ ആ­റ് മാ­സ­ത്തി­നു­ള്ളില്‍ കു­റ്റ­പത്രം സ­മര്‍­പി­ച്ചി­ല്ലെ­ങ്കില്‍ അ­റ­സ്റ്റി­ലാ­യ­വര്‍­ക്ക് New Delhi, Terrorism, Case, National, E.T Mohammed Basheer, Parliament, NIA, No Evidence, Jail, Kerala News, International News, National News, Gulf News, Health News, Educational News, Business News
ന്യൂഡല്‍ഹി: തീ­വ്രവാ­ദ കേ­സു­ക­ളില്‍­ ആ­റ് മാ­സ­ത്തി­നു­ള്ളില്‍ കു­റ്റ­പത്രം സ­മര്‍­പി­ച്ചി­ല്ലെ­ങ്കില്‍ അ­റ­സ്റ്റി­ലാ­യ­വര്‍­ക്ക് ജാ­മ്യ­ത്തി­ന് അ­വ­കാ­ശ­മു­ണ്ടെ­ന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര സഹമന്ത്രി ആര്‍പിഎന്‍ സിംങ്പ­റഞ്ഞു ആയിരക്കണക്കിന് നിരപരാധിക­ളാ­യ മുസ്ലീം യു­വാ­ക്കളെ തീവ്ര­വാ­ദി­ക­ളെന്ന് മുദ്രകുത്തി ഇന്ത്യയിലെ വിവിധ ജയിലുകളില്‍ അടച്ചിട്ടത് സം­ബ­ന്ധിച്ച് ലോ­ക്‌­സ­ഭ­യില്‍ ഇ.ടി. മു­ഹമ്മ­ദ് ബ­ഷീ­റി­ന്റെ ചോ­ദ്യ­ത്തി­ന് മ­റുപ­ടി പ­റയ­വെയാണ് അ­ദ്ദേ­ഹം­ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യത്.

New Delhi, Terrorism, Case, National, E.T Mohammed Basheer, Parliament, NIA, No Evidence, Jail, Kerala News, International News, National News, Gulf News, Health News, Educational News
E.T Mohammed Basheer
മുസ്ലിം  യു­വാക്കളെ ഒ­രു­തെളിവും ഇല്ലാ­തെ ജ­യി­ലില­ട­ക്കുന്ന­ത് പ­തി­വാ­ണെന്നും കു­റ്റ­പത്രം പോലും സ­മര്‍­പി­ക്കാതെ വര്‍ഷ­ങ്ങ­ളോ­ളം ­ജ­യി­ലി­ല­ട­ക്കു­ക­യാ­ണെന്നും ഇ.ടി. ചൂ­ണ്ടി­ക്കാട്ടി. തന്റെ മണ്ഡലത്തില്‍ തന്നെയുള്ള സക്കറിയ എന്ന ചെറുപ്പ­ക്കാര­ന്റെ അ­വ­സ്ഥയും ഉദാഹരണമാ­യി പ­റഞ്ഞു. ചി­ല കേ­സു­ക­ളില്‍ 10 വര്‍­ഷ­ത്തോ­ള­മാ­യി കു­റ്റ­പത്രം സ­മര്‍­പി­ക്കാ­തെ ജ­യി­ലില്‍ ക­ഴി­യു­ന്ന­വ­രു­മു­ണ്ട്. ഇ­ത് രാ­ജ്യ­ത്തിന്റെ ജനാധി­പത്യ­ത്തിനു നി­ര­ക്കാത്ത നടപടിയും കടുത്ത നീതിനിഷേധവുമാണെ­ന്ന് ഇ.ടി. പറഞ്ഞു. ബാം­ഗ്ലൂ­ര്‍ സ്‌­ഫോ­ടന കേ­സില്‍ ത­ട­വില്‍ ക­ഴി­യു­ന്ന അ­ബ്ദുല്‍ നാ­സര്‍ മ­അ്­ദ­നി­യും അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന പ്ര­ശ്‌നം എ­ന്ന നി­ല­യി­ലാ­ണ് ഇ­ക്കര്യം പാര്‍­ല­മെന്റില്‍­ ചൂ­ണ്ടി­ക്കാ­ട്ടി­യ­തെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി.

New Delhi, Terrorism, Case, National, E.T Mohammed Basheer, Parliament, NIA, No Evidence, Jail, Kerala News, International News, National News, Gulf News, Health News, Educational News
R.P.N Singh
തീ­വ്രവാദ കു­റ്റം ആ­രോ­പി­ച്ച് ആ­റു­മാ­സ­ത്തെ ത­ട­വി­നൊ­ടു­വില്‍ തെ­ളി­വു­ക­ളു­ടെ അ­ഭാ­വ­ത്തില്‍ ഡെക്കാന്‍ ഹെറാള്‍ഡ് ലേഖകന്‍ മുതീഉര്‍റഹ്മാന്‍ സിദ്ദീഖിയും മുഹമ്മദ് യൂസുഫ് നല്‍ബന്തിയും ക­ഴി­ഞ്ഞ ദിവസമാ­ണ് ജ­യില്‍ മോ­ചി­ത­രാ­യത്. ഇ­വ­രോ­ടൊ­പ്പം വി­ചാ­ര­ണ നേ­രി­ടുന്ന ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ഇജാസ് അഹ്മദ് മിര്‍സക്കെതിരെയും ആ­റു­മാ­സ­മാ­യിട്ടും തെളിവുകളൊന്നും ഹാജരാക്കാന്‍ എന്‍.ഐ.എക്ക് സാധിച്ചി­ട്ടില്ല. കു­റ്റ­പത്രം സ­മര്‍­പി­ക്കാ­ത്തപക്ഷം ഇജാസ് അഹ്മദ് മിര്‍­സയും സ്വാ­ഭാ­വി­ക­മായും ജ­യില്‍ മോ­ചി­ത­നാ­വേ­ണ്ട­താണ്.

Keywords: New Delhi, Terrorism, Case, National, E.T Mohammed Basheer, Parliament, NIA, No Evidence, Jail, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Post a Comment