Follow KVARTHA on Google news Follow Us!
ad

Snake Bite | ഏറ്റുമാനൂരില്‍ ട്രെയിനില്‍ വച്ച് യുവാവിന് പാമ്പു കടിയേറ്റു; പിന്നാലെ ബോഗി മുദ്രവച്ചു

അരിച്ചുപെറുക്കിയിട്ടും ഇഴജന്തുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല Snake Bite, train, Passenger, Hospitalized, Sealed, Railway, Kerala News
കോട്ടയം: (KVARTHA) ഏറ്റുമാനൂരില്‍ ട്രെയിനില്‍ യുവാവിനു പാമ്പു കടിയേറ്റതിന് പിന്നാലെ ബോഗി ഉദ്യോഗസ്ഥര്‍ മുദ്രവച്ചു. മധുര ചിന്നകോവിലാങ്കുളം സ്വദേശി കാര്‍ത്തി(23) ക്കാണ് പാമ്പു കടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്‍ത്തി മെഡികല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

മധുര- ഗുരുവായൂര്‍ (16329) എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒമ്പതരയോടെയാണ് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനെത്തിയത്. കാര്‍ത്തി സഞ്ചരിച്ചിരുന്ന ബോഗി, കാടുപിടിച്ചു കിടക്കുന്നതിനു സമീപമായാണ് നിര്‍ത്തിയത്. ഈ കാട്ടില്‍ നിന്ന് പാമ്പ് ട്രെയിനിനുള്ളിലേക്ക് കയറിയെന്നാണ് കരുതുന്നത്.

Young man bitten by snake inside the train, Kottayam, News, Snake Bite, Train, Passenger, Hospitalized, Sealed, Railway, Kerala News
 
ബോഗിയിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും പുറത്തേക്കിറക്കി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേ പൊലീസിന്റെ വിശദീകരണം. തുടര്‍ന്ന് കാര്‍ത്തിക് യാത്ര ചെയ്തിരുന്ന ആറാം നമ്പര്‍ ബോഗി മുദ്രവയ്ക്കുകയായിരുന്നു.

എന്നാല്‍ കടിച്ചത് പാമ്പാണോ അതോ എലിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ബോഗിയില്‍ പാമ്പിനെ കണ്ടു എന്നാണ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞത്. ഇനി വാല് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ തീര്‍ക്കാനുള്ള പരിശോധനയിലാണ് റെയില്‍വേ.

Keywords: Young man bitten by snake inside the train, Kottayam, News, Snake Bite, Train, Passenger, Hospitalized, Sealed, Railway, Kerala News.

Post a Comment