Follow KVARTHA on Google news Follow Us!
ad

Success Story | സ്‌കൂൾ പഠന കാലത്ത് അച്ഛൻ മരിച്ചു, യുപിഎസ്‌സി അഭിമുഖത്തിന് തൊട്ട് മുമ്പ് അമ്മയും കാൻസർ ബാധിച്ച് വിടവാങ്ങി; മകന് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ രണ്ടാം റാങ്ക്; ഇത്തവണ അഭിമാനമായ പ്രതിഭയുടെ വിജയഗാഥ ഇങ്ങനെ

'ബുദ്ധിമുട്ടുകൾ വരും, എന്നാൽ നമ്മൾ ശക്തമായി നിലകൊള്ളണം' Success Story, UPSC, Civil Services, Top Rank, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ഇത്തവണ രണ്ടാം റാങ്ക് നേടിയത് ഒഡീഷ സ്വദേശിയായ അനിമേഷ് പ്രധാൻ (24) ആണ്. ആദ്യ ശ്രമത്തിൽ തന്നെ ഈ വിജയം നേടിയിരിക്കുകയാണ് ഈ മിടുക്കൻ. ജീവിതത്തിലെ സ്വകാര്യ ദുഃഖങ്ങൾക്കിടയിലാണ് അനിമേഷിൻറെ തിളക്കമാർന്ന വിജയമെന്നതാണ് ശ്രദ്ധേയം. യുപിഎസ്‌സി ഇൻ്റർവ്യൂവിന് തയ്യാറെടുക്കുമ്പോഴായിരുന്നു ആ മാസം അർബുദം ബാധിച്ച് അമ്മ മരിച്ചത്. എങ്കിലും തളരാതെ മുന്നോട്ട് പോയി.

News, Malayalam News, National News, Delhi, Success Story, UPSC, Civil Services, Top Rank,

 2015ൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനിമേഷിൻ്റെ അച്ഛൻ മരിച്ചത്. ക്ഷമയും നിശ്ചയദാർഢ്യവും പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാൻ സഹായിച്ചുവെന്ന് അനിമേഷ് പറയുന്നു. അമ്മയാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എൻ്റെ അമ്മയ്ക്ക് വേണ്ടി യുപിഎസ്‌സിയിൽ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അവർക്ക് ജീവിതത്തിൽ കുറച്ച് ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് എനിക്കറിയാമായിരുന്നു. അവസാന ഘട്ട കാൻസറുമായി പോരാടുകയായിരുന്നു അമ്മ. ഇപ്പോൾ അമ്മക്ക് എന്നെക്കുറിച്ച് അഭിമാനിക്കാമെന്നും നിറകണ്ണുകളോടെ അനിമേഷ് കൂട്ടിച്ചേർത്തു.

എൻഐടി റൂർക്കലയിൽ നിന്നാണ് അനിമേഷ് ബിടെക് പഠിച്ചത്. സിവിൽ സർവീസ് പരീക്ഷയിൽ അനിമേഷിൻ്റെ ഐച്ഛിക വിഷയം സോഷ്യോളജി ആയിരുന്നു. യുപിഎസ്‌സിക്ക് കോച്ചിംഗ് ക്ലാസിനൊന്നും പോയിട്ടില്ലെന്ന് അനിമേഷ് പറഞ്ഞു. ഞാൻ 2022 ൽ യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങി. ദിവസവും ആറും ഏഴും മണിക്കൂർ പഠിക്കുമായിരുന്നു. ഒഡീഷ കേഡറാണ് തൻ്റെ പ്രഥമ പരിഗണനയെന്നും അനിമേഷ് വ്യക്തമാക്കി. നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലാണ് അനിമേഷ് ജോലി ചെയ്യുന്നത്.
'ബുദ്ധിമുട്ടുകൾ വരും എന്നാൽ നമ്മൾ ശക്തമായി നിലകൊള്ളണം', ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നവരോട് അനിമേഷിന്റെ ഉപദേശം ഇങ്ങനെയാണ്.

Keywords: News, Malayalam News, National News, Delhi, Success Story, UPSC, Civil Services, Top Rank, Animesh Pradhan, who lost mom last month, secures second place in UPSC exam
< !- START disable copy paste -->

Post a Comment