Follow KVARTHA on Google news Follow Us!
ad

Election Campaign | യുഡിഎഫ് സ്ഥാനാർഥിയുടെ പേര് പരാമർശിക്കാതെ കോട്ടയത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണം; ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടും അഭ്യർഥിച്ചില്ല; വോട്ട് തേടിയത് ഇടതുപക്ഷം കൂടി ഉൾപെടുന്ന 'ഇൻഡ്യ' മുന്നണിക്ക്; സംഭവം വലിയ ചർച്ചയായി

ആന്റോ ആന്റണി വേദിയില്‍ എത്തിയതുമില്ല, Kottayam, Lok Sabha Election, Congres, Politics, UDF
കോട്ടയം: (KVARTHA) യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ പേര് പരാമർശിക്കാതെ കോട്ടയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കൂടാതെ ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി വോട്ട് അഭ്യർഥിച്ചില്ലെന്നതും കൗതുകമായി. യുഡിഎഫിലെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെയും വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയമായ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ നടപടി വലിയ ചർച്ചയും വിവാദവുമായി മാറി.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Rahul Gandhi's campaign in Kottayam without mentioning name of UDF candidate.

സ്ഥാനാര്‍ഥി തൊട്ടടുത്തു നിന്ന് പ്രസംഗം പരിഭാഷ നടത്തിക്കൊണ്ടിരുന്നിട്ടും അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്താനോ സ്ഥാനാര്‍ഥിയുടെ പേര് പരമര്‍ശിക്കാനോ രാഹുല്‍ ഗാന്ധി തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കോട്ടയം സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് പ്രവർത്തകർ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും മുന്നണി ധാരണയുടെ ഭാഗമായാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയത്.

ഇതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ 10 വര്‍ഷം കൊണ്ട് നാല് തവണ മുന്നണിയും നാല് തവണ പാര്‍ട്ടിയും മാറിയ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ യുഡിഎഫ് ചെയർമാൻ തന്നെ രാജിവെക്കുന്ന സ്ഥിതിയുണ്ടായി. ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ അസംതൃപ്തി നിലനിൽക്കെയാണ് രാഹുലിന്റെ നടപടിയും ചർച്ചയായിരിക്കുന്നത്.

സാധാരണ പ്രസംഗത്തിന് ഒടുവിൽ സ്ഥാനാർഥിയെ ചേർത്ത് നിർത്തി വോട്ട് അഭ്യർത്ഥിക്കുന്നതാണ് രാഹുലിന്റെ പതിവ്. കോട്ടയത്തു അതുണ്ടാകാത്തതാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ് വിജയിച്ചാല്‍ അദ്ദേഹത്തിന് ഏത് പാര്‍ട്ടിയിലേയ്ക്കും മുന്നണിയിലേയ്ക്കും ചുവടുമാറ്റത്തിന് തടസമില്ലെന്നും അതിനാല്‍ തന്നെ മുമ്പ് അത്തരത്തിലുള്ള ചരിത്രമുള്ള ഒരാളെ പാര്‍ലമെന്‍റിലേയ്ക്ക് മല്‍സരിപ്പിച്ചത് ഉചിതമായില്ലെന്ന തരത്തിലുള്ള അസംതൃപ്തിയാണ് രാഹുല്‍ ഗാന്ധി കോട്ടയത്ത് പ്രകടിപ്പിച്ചതെന്നുമാണ് ആരോപണം.

സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു രാഹുല്‍ കോട്ടയത്ത് പ്രചരണത്തിനെത്തിയത്. 'ഇൻഡ്യ' മുന്നണിയ്ക്ക് വോട്ട് ചെയ്യണം എന്ന് മാത്രമാണ് രാഹുൽ പറഞ്ഞത്. കോട്ടയത്തു മത്സരിക്കുന്ന തോമസ് ചാഴികാടനും ഫ്രാൻസീസ് ജോർജും ഇൻഡ്യ മുന്നണി സ്ഥാനാർഥികൾ ആണ് എന്നതാണ് കൗതുകം. അതിനാൽ രാഹുൽ ആരെയാണ് ഉദ്ദേശിച്ചതെന്ന് രാഷ്ട്രീയ എതിരാളികളും ചോദിക്കുന്നു.

താന്‍ വിജയിച്ചാല്‍ തന്‍റെ പിന്തുണ രാഹുല്‍ ഗാന്ധിക്ക് ഗ്യാരണ്ടി ആണെന്നും തനിക്കെതിരെ രാഹുല്‍ ഒന്നും പറയില്ലെന്നുമായിരുന്നു കോട്ടയത്തെ ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ ആദ്യം തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് ശരിവയ്ക്കുന്നതാണ് കോട്ടയത്തെ രാഹുലിന്‍റെ പ്രതികരണം എന്നാണ് എൽഡിഎഫ് അനുഭാവികൾ പറയുന്നത്. കൂടാതെ ജില്ലയില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി കോട്ടയത്ത് രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരാത്തതും ചൂണ്ടിക്കാട്ടുന്നുണ്ട്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Rahul Gandhi's campaign in Kottayam without mentioning name of UDF candidate.

Post a Comment