Follow KVARTHA on Google news Follow Us!
ad

Criticized | കെ സുധാകരന്‍ എംപിയെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണെന്ന് പികെ ശ്രീമതി

വസ്തുതകള്‍ മനസിലാക്കാതെയുള്ള അഭിപ്രായപ്രകടനങ്ങള്‍ അപക്വമാണ് PK Sreemathi, Criticized, K Sudhakaran, Politics, Kerala News
കണ്ണൂര്‍: (KVARTHA) കഴിഞ്ഞ അഞ്ചു വര്‍ഷം കണ്ണൂര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട് ജനസമക്ഷം സമര്‍പ്പിക്കാനാകാത്ത എംപി പൂര്‍ണ പരാജയമെന്ന് സിപിഎം കേന്ദ്രകമിറ്റി അംഗവും മുന്‍ എംപിയുമായ പി കെ ശ്രീമതി. റിപോര്‍ടില്‍ ഉള്‍പ്പെടുത്താന്‍ ഒന്നുമില്ലെന്നതാണ് വസ്തുത. അഞ്ചു വര്‍ഷം എംപി പാഴാക്കിയെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ശ്രീമതി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ എംപിയായിരുന്നപ്പോള്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപോര്‍ട് അഭിമാനത്തോടെ സമര്‍പ്പിക്കാനായിട്ടുണ്ട്. സെന്‍ട്രല്‍ റോഡ് തുക ഉപയോഗിച്ച് 12 റോഡുകളുടെ നവീകരണം, റെയില്‍വേ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യ വികസനം, വീവേഴ്‌സ് സെന്റര്‍, ജലാശയങ്ങളുടെ പുനരുജ്ജീവനം, റിവര്‍ ക്രൂസ് ടൂറിസം തുടങ്ങി കോടികളുടെ പ്രവൃത്തികളാണ് നടന്നത്.

PK Sreemathi Criticized K Sudhakaran, Kannur, News, PK Sreemathi, Criticized, K Sudhakaran, Politics, Chief Minister, Pinarayi Vijayan, PM Modi, Kerala News
 
എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഉന്നതസ്ഥാനത്തിലിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ പറയുന്നതിലും നടപ്പാക്കുന്നതിലും സുധാകരന്‍ പരാജയപ്പെട്ടു. എംപി തുക വിനേിയോഗിക്കുകയോ മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുത്ത് പ്രശ്‌നങ്ങളില്‍ ഇടപെടുകയോ ചെയ്തില്ല. മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ കേന്ദ്രം നിയമം നിര്‍മിച്ചപ്പോഴും മൗനംതുടര്‍ന്നു.

എന്നാല്‍ തുറന്നുപറഞ്ഞ 'ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന' പ്രഖ്യാപനം കേരളത്തിലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രചോദനവുമായി. കെട്ടുപൊട്ടിയ ചൂലുപോലെയാകുകയാണ് കോണ്‍ഗ്രസ്. എന്തിനാണ് ഇങ്ങനൊരു എംപിയെന്ന് ജനങ്ങള്‍ ചോദിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. 

നഷ്ടപ്പെട്ട അഞ്ചുകൊല്ലം തിരിച്ചു പിടിക്കാന്‍ കണ്ണൂര്‍ മണ്ഡലത്തിലെ വോടര്‍മാര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണം എന്നും പികെ ശ്രീമതി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അസംബന്ധങ്ങളാണ് പറയുന്നത്. വസ്തുതകള്‍ മനസിലാക്കാതെയുള്ള അഭിപ്രായപ്രകടനങ്ങള്‍ അപക്വമാണ്.

കഴിഞ്ഞ വര്‍ഷം ഇഡി വേട്ടയാടിയപ്പോള്‍ രാഹുലിനുവേണ്ടി ശബ്ദമുയര്‍ത്തിയത് മുഖ്യമന്ത്രിയും കേരളത്തിലെ ഇടതുപക്ഷവുമാണ്. കേന്ദ്രം മുഖ്യമന്ത്രിയെ ജയിലിലടക്കുന്നില്ലെന്ന് പരാതി പറയുമ്പോള്‍ ആര്‍ക്കാണ് മോദി ഭക്തിയെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സെക്രടറി എന്‍ ചന്ദ്രന്‍, പ്രസിഡന്റ് സിപി സന്തോഷ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: PK Sreemathi Criticized K Sudhakaran, Kannur, News, PK Sreemathi, Criticized, K Sudhakaran, Politics, Chief Minister, Pinarayi Vijayan, PM Modi, Kerala News.

Post a Comment