Follow KVARTHA on Google news Follow Us!
ad

Arrested | പാനൂര്‍ ബോംബ് സ്‌ഫോടനം 3 പേര്‍ കൂടി അറസ്റ്റിലായി; 3 കിലോ വെടി മരുന്ന് കണ്ടെത്തി

ഡി വൈ എഫ് ഐ യുനിറ്റ് ഭാരവാഹികള്‍ ഉള്‍പെടെ ഒന്‍പതു പേര്‍ റിമാന്‍ഡിലാണ് Arrested, Panur Bomb Blast, Accused, Police, Investigation, Kerala News
തലശേരി: (KVARTHA) പാനൂര്‍ തൃപ്പങ്ങോട്ടൂരിലെ മുളിയത്തോട് ബോംബ് നിര്‍മാണ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി.
വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാബു, കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രജിലേഷ്, ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ഇതില്‍ രജിലേഷ് കിഴക്കെ കതിരൂരില്‍ ആര്‍ എസ് എസ് നേതാവായിരുന്ന ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണെന്ന് പൊലീസ് പറഞ്ഞു.

Panur bomb blast: Three more persons held, Kannur, News, Arrested, Panur Bomb Blast, Accused, Police, Investigation, Kerala News

ബോംബ് നിര്‍മിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികള്‍ക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്. രണ്ട് പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറിന്‍ സ്‌ഫോടനത്തില്‍ മരിച്ചിരുന്നു.

മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഈ കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ യുനിറ്റ് ഭാരവാഹികള്‍ ഉള്‍പെടെ ഒന്‍പതു പേര്‍ റിമാന്‍ഡിലാണ്. ബോംബ് നിര്‍മാണത്തിനായി വെടിമരുന്ന് നല്‍കിയ ആളെയും കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്. സിപിഎം ബന്ധമുള്ളവരാണ് അറസ്റ്റിലായ മൂന്നു പേരുമെന്നത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Keywords: Panur bomb blast: Three more persons held, Kannur, News, Arrested, Panur Bomb Blast, Accused, Police, Investigation, Kerala News.

Post a Comment