Follow KVARTHA on Google news Follow Us!
ad

Old Movie | താലോലം: പ്രവാസി മലയാളികൾക്ക് ഗൃഹാത്വരത്വമുണർത്തിയ സിനിമ

മുരളിയും സുരേഷ് ഗോപിയും മത്സരിച്ചഭിനയിച്ച ചിത്രം Thalolam, Movie, Murali, Suresh Gopi
/ മിൻ്റാ മരിയ തോമസ്

(KVARTHA) നമ്മൾ പഴയ സിനിമകളിലേക്ക് പോകുമ്പോൾ പഴയ സിനിമകളെയും പഴയ നടീനടന്മാരെയുമൊന്നും അത്ര പെട്ടെന്ന് വിസ്മരിക്കാവില്ല. ഓരോ സിനിമയും മലയാളിയുടെ മനസിൽ പതിഞ്ഞ് തന്നെ കിടക്കും. കണ്ട സിനിമകളുടെ പേരുകൾ പോലും ഇന്നും ഓരോരുത്തരുടെയും മനസ്സിൽ പച്ചപിടിച്ച് തന്നെ കിടക്കുന്നുണ്ട്. ഇന്ന് പല പുതിയ സിനിമകളുടെയും പേരുകൾ തന്നെ മറക്കുമ്പോൾ പഴയത് പലതും ഓർമ്മയിൽ തങ്ങി നിൽക്കുന്നത് അതിൻ്റെ ശക്തമായ തിരക്കഥ കൊണ്ട് തന്നെ. ഇന്ന് മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ പലതും നല്ല തിരക്കഥ ഇല്ലാത്ത തട്ടിക്കൂട്ട് പടങ്ങൾ തന്നെ എന്ന് വിശേഷിപ്പിക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് അങ്ങനെ ഇറങ്ങുന്ന പലതും മനസ്സിൽ തങ്ങിനിൽക്കാത്തത്.

Murali and Suresh Gopi’s Thalolam movie

പഴയ കാല സിനിമ സംവിധായകരിൽ ഒരു കാലത്ത് ഏറ്റവും പ്രശസ്തനായിരുന്നു ജയരാജ്. അദ്ദേഹം 1998ൽ സംവിധാനം ചെയ്ത സിനിമയായിരുന്നു താലോലം. ശരിക്കും പറഞ്ഞാൽ പ്രത്യേകിച്ചും പ്രവാസി മലയാളികൾക്ക് ഗൃഹാത്വരത്വമുണർത്തുന്ന സിനിമ കൂടിയായിരുന്നു താലോലം. അതിനാൽ തന്നെ ഈ സിനിമ അന്നത്തെ ചലച്ചിത്ര പ്രേമികൾ നെഞ്ചിലേറ്റി എന്ന് വേണം പറയാൻ. നടൻ മുരളിയുടെയും സുരേഷ് ഗോപിയുടെയും മത്സരിച്ചുള്ള അഭിനയമായിരുന്നു ഇതിൻ്റെ പ്രധാന ഹൈലൈറ്റ്. വൈകാരികമായ മുഹൂർത്തങ്ങളായിരുന്നു ആ സിനിമ നിറയെ.

മുരളിയുടെ സുഹൃത്ത് സുരേഷ് ഗോപി, രണ്ട് പേർക്കും ഒരേ പ്രായത്തിലുള്ള രണ്ട് പെൺമക്കൾ, സുരേഷ് ഗോപിക്ക് വിദേശത്ത് ജോലി കിട്ടി പോകുമ്പോൾ മകളെ മുരളിയെ തോൽപിക്കുകയും, ഒരു അപകടത്തിൽ സുരേഷ് ഗോപിയുടെ മകൾ മരിക്കുകയും, ഒടുവിൽ സുരേഷ് ഗോപി മടങ്ങിവരുമ്പോൾ മുരളിയുടെ സ്വന്തം മകളെ സുരേഷ് ഗോപിയുടെ മകളെന്ന് പറഞ്ഞു ഏൽപ്പിക്കേണ്ടി വരുന്ന ഒരച്ഛന്റെ വേദന, നിസ്സഹായവസ്ഥ, ഇതായിരുന്നു സിനിമയുടെ കഥാതന്തു. ആരെയും കരയിപ്പിക്കുന്ന ഒന്നായിരുന്നു സിനിമ. അതിനാൽ പ്രവാസി മലയാളികൾ ഈ സിനിമയെ അന്ന് ഏറ്റെടുക്കുകയായിരുന്നു.

ശരിക്കും അന്തരിച്ച നടൻ മുരളി അച്ഛൻ കഥാപാത്രമായി ഈ സിനിമയിൽ ജീവിക്കുകയായിരുന്നു. മുരളി, സുരേഷ് ഗോപി എന്നിവരെക്കുടാതെ ഈ സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കുകയും ചെയ്തു. സാങ്കേതിക മികവും പ്രകടമാക്കിയ സിനിമകൂടിയായിരുന്നു ജയരാജിൻ്റെ താലോലം. ഈ സിനിമയിലെ കൈതപ്പുറം എഴുതിയ ‘ഇനിയെന്ന് കാണും മകളെ,..നിൻ്റെ മൊഴിയെന്ന് കേൾക്കും മകളെ, ഓമനിച്ചു, ഓമനിച്ചു കൊതി തീർന്നില്ല... താലോലം പാടി കഴിഞ്ഞില്ല..’ എന്ന ഗാനം മൂളി നടക്കാത്ത മലയാളികൾ വിരളമാണ്.

ആ ഗാനം ഇന്നും മലയാളക്കരയാകെ പടർന്നു പന്തലിച്ചു തന്നെ നിൽക്കുന്നു. മക്കളെ നാട്ടിലാക്കി പ്രവാസജീവിതം നയിക്കുന്ന ഓരോ പ്രവാസിയുടെയും കണ്ണ് നനയിപ്പിക്കുന്നവരികളായിരുന്നു അത്. ഇനിയും ഇതുപോലെ പ്രവാസികൾക്ക് ഗൃഹാത്വരത്വമുണർത്തുന്ന ഒരു മലയാള സിനിമ ഉണ്ടാകുമോ...? കാത്തിരുന്ന് തന്നെ കാണണം.

Keywords: Article, Editor’s-Pick, Cinema, Thalolam, Murali, Suresh Gopi, Song, Entertainment, Murali and Suresh Gopi’s Thalolam movie.


< !- START disable copy paste -->

Post a Comment