Follow KVARTHA on Google news Follow Us!
ad

Parliamentary Elections | മാലദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുഇസിൻ്റെ പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന് വന്‍ വിജയം

93 അംഗ സഭയില്‍ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് പുറത്തുവിട്ടിരിക്കുന്നത് Maldives President Muizzu, Parliamentary Elections, Politics, World News
മാലെ: (KVARTHA) മാലദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുഇസിൻ്റെ പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന്(PNC) വന്‍ വിജയം. 93 അംഗ സഭയില്‍ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 70 സീറ്റും പിഎന്‍സി നേടിയതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്‍ഡ്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു.

ഏകദേശം 284,663 പൗരന്മാര്‍ക്കാണ് മാലദ്വീപില്‍ വോടവകാശമുള്ളത്. ഇതില്‍ 207,693 പേര്‍ വോട് രേഖപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന കണക്കുകള്‍. ആറ് പ്രധാന രാഷ്ടിയ പാര്‍ടികളിലും സ്വതന്ത്ര പാര്‍ടികളിലുമായി 93 സീറ്റുകളിലേക്ക് 368 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

Maldives President Muizzu’s ‘pro- China’ party wins parliamentary elections, Mal dive, News, Maldives President Muizzu,  Parliamentary Elections, Jailed, Court, Corruption, Politics, World News

മുഖ്യപ്രതിപക്ഷ പാര്‍ടിയും ഇന്‍ഡ്യ അനുകൂല നിലപാടുള്ളവരുമായ മാലദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ടി (MDP) 15 സീറ്റുകള്‍ മാത്രമാണ് നിലവില്‍ നേടിയിരിക്കുന്നത്. ഇന്‍ഡ്യ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന എംഡിപിയുടെ മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 സീറ്റുകള്‍ നേടിയിരുന്നു.

കാലങ്ങളായി ഇന്‍ഡ്യയോടു ചേര്‍ന്നു നില്‍ക്കുന്ന വിദേശനയം പിന്തുടര്‍ന്നിരുന്ന മാലദ്വീപ് മുഇസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്‍ഡ്യാ വിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഖലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തര കപ്പല്‍ ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്. ഇന്‍ഡ്യ- ചൈന ഭൗമ രാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് നേതാവായ മുഇസു അധികാരത്തിലെത്തിയത്. അഴിമതിക്കേസിനെ തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ പ്രസിഡന്റും ചൈനീസ് അനുകൂല നിലപാടുകാരനുമായ അബ്ദുല്ല യമീന്‍, കഴിഞ്ഞയാഴ്ച മോചിതനായിരുന്നു. 11 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചിരുന്ന അദ്ദേഹത്തിന്റെ ശിക്ഷ കോടതി റദ്ദാക്കിയതോടെയാണ് മോചനം സാധ്യമായത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ ഈ മാസം, മുഇസു നിരവധി അടിസ്ഥാന സൗകര്യ വികസന കരാറുകള്‍ ചൈനീസ് സര്‍കാര്‍ കംപനികള്‍ക്ക് നല്‍കിയിരുന്നു.

Keywords: Maldives President Muizzu’s ‘pro- China’ party wins parliamentary elections, Mal dive, News, Maldives President Muizzu,  Parliamentary Elections, Jailed, Court, Corruption, Politics, World News.

Post a Comment