Follow KVARTHA on Google news Follow Us!
ad

Visited | കാന്തപുരത്തിനെയും ജിഫ്രി തങ്ങളെയും സന്ദര്‍ശിച്ച് എല്‍ഡിഎഫ് സ്ഥാനാർഥി എം വി ജയരാജന്‍ പിന്തുണ തേടി

മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഇടപെടുമെന്ന് ഉറപ്പ്, Politics, Election, Lok Sabha Election, Vadakara, Shafi P
കോഴിക്കോട്: (KVARTHA) പാര്‍ലമെന്റ് മണ്ഡലത്തില്‍ സാമുദായിക വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചു എല്‍.ഡി.എഫ് രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങി. എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എം വി ജയരാജന്‍ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും സന്ദര്‍ശിച്ചു പിന്‍തുണ അഭ്യര്‍ത്ഥിച്ചു. കാരന്തൂര്‍ മര്‍കസിലെത്തിയാണ് കാന്തപുരത്തെ കണ്ടത്. എടവണ്ണപ്പാറ മുണ്ടക്കുളത്തെ ജാമിഅ ജലാലിയ്യ അറബിക് കോളേജിലായിരുന്നു ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്ച.
  
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha polls: LDF candidate MV Jayarajan seeks support from Kanthapuram.

തികച്ചും സൗഹൃദപരമായിരുന്നു സന്ദര്‍ശനമെന്ന് എം വി ജയരാജന്‍ പറഞ്ഞു. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് അവ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സാഹചര്യത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്‍ കാരന്തൂര്‍ മര്‍കസില്‍ കാന്തപുരത്തെ സന്ദര്‍ശിച്ചു പിന്‍തുണ തേടിയത്.

മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മതനിരപേക്ഷത ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഈ കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കുന്നവരാണ് ഇത്തവണ പാര്‍ലമെന്റില്‍ എത്തേണ്ടത്. ഇടതുപക്ഷ നിലപാടില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും കാന്തപുരം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ലമെന്റിനകത്തും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഇടപെടുമെന്നും ജനകീയ വിഷയങ്ങള്‍ക്ക് മുന്‍പില്‍ നിശബ്ദനാകാന്‍ കഴിയില്ലെന്നും എം.വി ജയരാജന്‍ കാന്തപുരത്തിന് ഉറപ്പു നല്‍കി. ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയാണ് ഇരുവരും പിരിഞ്ഞത്.
 
News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha polls: LDF candidate MV Jayarajan seeks support from Kanthapuram.

ഇതേ സമയം മുസ്‌ലിംലീഗുമായി അകല്‍ച്ചയിലായ സമസ്തയുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പരമായ കരുനീക്കമായാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിലും കേരളത്തിലും ഇടതുപക്ഷത്തോടു മൃദുസമീപനമാണ് സമസ്ത കഴിഞ്ഞ കുറച്ചുകാലമായി സ്വീകരിച്ചുവരുന്നത്. കണ്ണൂരില്‍ അതിശക്തമായ വോട്ടുബാങ്കുളള സമസ്തയുടെ പിന്‍തുണയോടെ മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ നിന്നും വോട്ടുചോര്‍ത്താനാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്.

Keywords: News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Lok Sabha polls: LDF candidate MV Jayarajan seeks support from Kanthapuram.

Post a Comment