Follow KVARTHA on Google news Follow Us!
ad

BJP Manifesto | പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവിൽ കോഡ് മുതൽ 2036ൽ ഒളിമ്പിക്‌സ് വേദി, കൃഷി ഉപഗ്രഹം വരെ; ബിജെപി പ്രകടനപത്രികയിലെ 25 പ്രധാന വാഗ്ദാനങ്ങൾ ഇതാ

'മൂന്ന് കോടി ഗ്രാമീണ സ്ത്രീകൾക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കും' Lok Sabha Election, BJP, ദേശീയ വാർത്തകൾ, Politics
ന്യൂഡെൽഹി: (KVARTHA) ബിജെപി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. 'സങ്കൽപ് പത്ര' എന്നാണ് ബിജെപി പ്രകടനപത്രികയെ വിളിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

News, Malayalam News, Lok Sabha Election, BJP, Newdelhi, Narendra Modi, Rajnath Singh, Nirmala Seetharaman,

1. ഇന്ത്യ-ചൈന, ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യ-മ്യാൻമർ അതിർത്തികളിൽ ശക്തമായ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തും.
2. പൗരത്വ ഭേദഗതി നിയമം നടപ്പാക്കും. അർഹരായ എല്ലാവർക്കും പൗരത്വം നൽകും.
3. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും.
4. വടക്കുകിഴക്കൻ മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരും.
5. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ
6. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന പ്രകാരം പാവപ്പെട്ട വീടുകൾക്ക് സൗജന്യ വൈദ്യുതി.
7. ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും.
8. ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കും.
9. മൂന്ന് കോടി ഗ്രാമീണ സ്ത്രീകൾക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കും
10. തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി വനിതാ ഹോസ്റ്റലുകളും വ്യവസായ വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപം ക്രെച്ചുകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.
11. സ്ത്രീകൾക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാൻ ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കും.
12. അനീമിയ, സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ഓസ്റ്റിയോപൊറോസിസ് എന്നിവ തടയുന്നതിലും കുറയ്ക്കുന്നതിലും ഈ സേവനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.
13. പാർലമെൻ്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ നാരീ ശക്തി വന്ദൻ അധീനിയം വ്യവസ്ഥാപിതമായി നടപ്പാക്കും.
14. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ എല്ലാ മുതിർന്ന പൗരന്മാരെയും ഉൾക്കൊള്ളിക്കുകയും അവർക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യും.
15. കാലാകാലങ്ങളിൽ വിളകൾക്ക് മിനിമം താങ്ങുവില വർദ്ധിധിപ്പിക്കും.
16. കാർഷിക-അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആസൂത്രണത്തിനും നടപ്പാക്കലിനും വേണ്ടി കൃഷി ഇൻഫ്രാസ്ട്രക്ചർ മിഷൻ ആരംഭിക്കും
17. വിള പ്രവചനം, കീടനാശിനി പ്രയോഗം, ജലസേചനം, മണ്ണിൻ്റെ ആരോഗ്യം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൃഷി ഉപഗ്രഹം വിക്ഷേപിക്കും.
18. ഓട്ടോ, ടാക്സി, ട്രക്ക്, മറ്റ് ഡ്രൈവർമാർ എന്നിവരെ എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളിലും ഉൾപ്പെടുത്തും.
19. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) ഉപയോഗിച്ച് ചെറുകിട വ്യാപാരികളെയും ചെറുകിട ഇടത്തരം സംരഭങ്ങളെയും ശാക്തീകരിക്കും.
20. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കും.
21. മുദ്ര യോജന പ്രകാരം 20 ലക്ഷം രൂപ വായ്പ ലഭിക്കും.
22. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും.
23. 2036ൽ ഒളിമ്പിക്‌സിന് വേദിയാകും.
24. ജൻ ഔഷധി കേന്ദ്രത്തിൽ 80 ശതമാനം വിലക്കിഴിവോടെ മരുന്നുകൾ ലഭ്യമാക്കും.
25. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ പഠിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.

Keywords: News, Malayalam News, Lok Sabha Election, BJP, Newdelhi, Narendra Modi, Rajnath Singh, Nirmala Seetharaman, Lok Sabha elections: Top 25 promises made by BJP in manifesto
< !- START disable copy paste -->

Post a Comment