Follow KVARTHA on Google news Follow Us!
ad

Ann Tessa Joseph | ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി; സ്ഥിരീകരണവുമായി വിദേശകാര്യമന്ത്രാലയം

ശേഷിക്കുന്ന 16 ഇന്‍ഡ്യന്‍ ക്രൂ അംഗങ്ങളും സുരക്ഷിതര്‍ Kerala Woman Cadet, Ann Tessa Joseph, Kochi Airport, Return, Kerala News
ന്യൂഡെല്‍ഹി: (KVARTHA) ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തി. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.

'ടെഹ്റാനിലെ ഇന്‍ഡ്യന്‍ മിഷന്റെയും ഇറാന്‍ സര്‍കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്സി ഏരീസിലെ ഇന്‍ഡ്യന്‍ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരില്‍ നിന്നുള്ള ഇന്‍ഡ്യന്‍ ഡെക് കേഡറ്റ് ആന്‍ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി' - എന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സിലെ പോസ്റ്റില്‍ കുറിച്ചത്.

Kerala woman cadet, who was among 17 Indians on board ship seized by Iran, returns home, Kochi, News, Kerala Woman Cadet, Ann Tessa Joseph, Kochi Airport, Return, Social Media, Family, Kerala News
 
ടെഹ്റാനിലെ ഇന്‍ഡ്യന്‍ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്‍ഡ്യന്‍ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്നും ഇന്‍ഡ്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Kerala woman cadet, who was among 17 Indians on board ship seized by Iran, returns home, Kochi, News, Kerala Woman Cadet, Ann Tessa Joseph, Kochi Airport, Return, Social Media, Family, Kerala News.

Post a Comment