Follow KVARTHA on Google news Follow Us!
ad

M Sreeshankar | കാല്‍ മുട്ടിന് പരുക്ക്: മലയാളി അത്ലറ്റ് എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്സില്‍നിന്ന് പിന്മാറി

ശസ്ത്രക്രിയയും 6 മാസം വിശ്രമവും നിര്‍ദേശിച്ചു Kerala Athlete, M Sreeshankar, Withdrew, Paris Olympics, Injured, Knee, Doctor, Surgery, Rest, Social M
തിരുവനന്തപുരം: (KVARTHA) പാരീസ് ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്‍ഡ്യയ്ക്ക് തിരിച്ചടി. മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്സില്‍നിന്ന് പിന്മാറി. ലോങ്ജംപ് താരമായ ശ്രീശങ്കറിന് പരിശീലനത്തിനിടെ കാല്‍ മുട്ടിന് പരുക്കേറ്റതാണ് കാരണം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരിശീലനത്തിനിടെ ശ്രീശങ്കറിന് കാല്‍മുട്ടിന് പരുക്കേറ്റത്. പരുക്ക് പരിശോധിച്ച ഡോക്ടര്‍മാര്‍, കാല്‍മുട്ടിന് ശസ്ത്രക്രിയയും ആറ് മാസത്തോളം വിശ്രമവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഒളിംപിക്‌സില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയത്. സാമൂഹിക മാധ്യമത്തിലൂടെ താരം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ കഷ്ടപ്പെട്ടത് ഒളിംപിക്സില്‍ കളിക്കാനായിരുന്നെന്നും എന്നാല്‍ അതില്‍ നിന്ന് പിന്മാറുകയാണെന്നും താരം കുറിച്ചു. തിരിച്ചടി അതിജീവിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും ശ്രീശങ്കര്‍ പറഞ്ഞു.

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ശ്രീശങ്കറിന് ഒളിംപിക്‌സ് യോഗ്യത നേടിയത്. ചാംപ്യന്‍ഷിപില്‍ വെള്ളി മെഡലും ശ്രീശങ്കര്‍ സ്വന്തമാക്കിയിരുന്നു. പാരിസ് ഒളിംപിക്‌സില്‍ സുവര്‍ണ പ്രതീക്ഷ ഉണ്ടായിരുന്ന താരമാണ് ശ്രീശങ്കര്‍.

Keywords: News, Kerala, Kerala-News, Thiruvananthapuram-News, Kerala Athlete, M Sreeshankar, Withdrew, Paris Olympics, Injured, Knee, Doctor, Surgery, Rest, Social Media, Kerala athlete M Sreeshankar withdrew from Paris Olympics.

Post a Comment