Follow KVARTHA on Google news Follow Us!
ad

Election Campaign | കുടുംബസമേതം ബി ജെ പിയിലേക്ക് പോകുമോ? ചാണ്ടി ഉമ്മന്റെ പ്രതികരണം ഇങ്ങനെ!

പിതാവിനെ ശ്രീരാമന്‍ എന്നു പറഞ്ഞുവെന്നതാണു പ്രശ്‌നമെന്ന് ആരോ പറഞ്ഞു Chandy Oommen, Family, Election Campaign, Gossip, Kerala News
കോട്ടയം: (KVARTHA) അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറിയത്. പിന്നാലെ ഇനിയും നിരവധി മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് വരുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബം ഒന്നാകെ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്നുള്ള പ്രചാരണം വന്നത്.

കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇതിന് മറുപടി നല്‍കിയിരുന്നു. തന്റെ മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസം എന്നവര്‍ പറയുകയും ചെയ്തു. ഇത്തരം നുണപ്രചാരണങ്ങളെ ഒതുക്കാന്‍ വയ്യായ്ക ഉണ്ടെങ്കിലും താനും ഇത്തവണ മക്കള്‍ക്കൊപ്പം പ്രചാരണ രംഗത്തിറങ്ങുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

In A First, Late Ex-CM Oommen Chandy's Wife & Daughters To Campaign For UDF In Kerala, Kottayam, News, Chandy Oommen, Family, Election Campaign, Gossip, BJP, Media, UDF, Kerala News.


എത്രയൊക്കെ ആണയിട്ട് പറഞ്ഞിട്ടും ഇതു സംബന്ധിച്ച പ്രാചരണങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എം എല്‍ എ തന്നെ രംഗത്തെത്തിയിരിക്കയാണ്. കുടുംബസമേതം ബിജെപിയിലേക്കു പോകുമെന്നു വ്യാപക പ്രചാരണം നടക്കുന്നതായുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

കഴിഞ്ഞ 24 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും അതില്‍ ഏറിയ കാലവും തനിക്കു പ്രത്യേകിച്ച് യാതൊരു പോസ്റ്റുകളും ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രീയത്തില്‍നിന്ന് ഇതുവരെ ഒന്നും സമ്പാദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ടു കാര്യങ്ങള്‍ക്കായാണു മിക്കവരും ബിജെപിയിലേക്കു പോകുന്നതെന്നും ചൂണ്ടിക്കാട്ടിയ ചാണ്ടി ഉമ്മന്‍, തനിക്ക് അതിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി.

അമ്മ ബിജെപിയിലേക്കു പോകുന്നുവെന്ന് പ്രചാരണം വന്നാല്‍ വിശദീകരണം നല്‍കാന്‍ വയ്യാത്തതിനാലാണ് ഇത്തവണ അമ്മയെയും പ്രചാരണത്തിനു കൂട്ടിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ചാണ്ടി ഉമ്മന്റെ വാക്കുകള്‍:

ഞാന്‍ പലതവണ അതിനു മറുപടി പറഞ്ഞുകഴിഞ്ഞു. ഇനി ആ ചോദ്യത്തിനു മറുപടിയില്ല. 24 വര്‍ഷമായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു. ഈ 24 വര്‍ഷത്തില്‍ മിക്കവാറും സമയവും എനിക്കു പ്രത്യേകിച്ചു പോസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഒന്നും സമ്പാദിച്ചിട്ടുമില്ല. ഈ രണ്ടു കാര്യങ്ങള്‍ക്കു വേണ്ടിയായിരിക്കുമല്ലോ പോയവരെല്ലാം പോയത്. എന്തായാലും ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല.

എന്നെ സംബന്ധിച്ച് എന്റെ പ്രസ്ഥാനമാണ് എന്റെ ജീവന്‍. ഞാന്‍ അതു പല തവണ പറഞ്ഞുകഴിഞ്ഞു. ഞാന്‍ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നതു രണ്ടു വ്യക്തികളെ കണ്ടിട്ടാണ്. ഒന്ന്, ഇന്‍ഡ്യയ്ക്കായി ജീവിതം ത്യജിച്ച രാജീവ് ഗാന്ധി എന്നു പറയുന്ന മഹാമനുഷ്യന്‍. 18-ാം വയസില്‍ വോടു ചെയ്യാന്‍ അവകാശം കൊടുത്ത മഹാ നേതാവ്. രണ്ട് എന്റെ പിതാവ്. ഈ രണ്ടു വ്യക്തികളും എനിക്കു കാണിച്ചുതന്നിരിക്കുന്ന മാതൃക, രാജ്യത്തിനു വേണ്ടിയും സംസ്ഥാനത്തിനു വേണ്ടിയും ജനങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. എന്റെ പിതാവ് അന്ത്യയാത്ര പോകുമ്പോള്‍ എനിക്കു തന്നിട്ടുപോയ കുടുംബത്തിലെ അംഗങ്ങളാണു കേരളത്തിലെ ജനങ്ങള്‍. എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും വലിയ പോസ്റ്റ്.

ഞാന്‍ രാഹുല്‍ജിയുടെ പരിപാടിയില്‍ പങ്കെടുത്തിട്ടാണു വരുന്നത്. ആ പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എനിക്ക് അനങ്ങാന്‍ പറ്റാത്ത വിധത്തിലാണ് ആളുകള്‍ വന്നു ഫോടോയെടുക്കുന്നത്. അത് എന്റെ പദവി കണ്ടുകൊണ്ടല്ലെന്ന് എനിക്കറിയാം. എന്റെ പിതാവിനെ കണ്ടുകൊണ്ടാണ് അവര്‍ വരുന്നത്. എനിക്ക് കേരളത്തിലെ ജനങ്ങളോട് അത്തരമൊരു ഉത്തരവാദിത്തമുണ്ട്. ഏതു പോസ്റ്റിനെക്കാളും, എംഎല്‍എ പദവിയെക്കാളും എനിക്കു കിട്ടിയിരിക്കുന്ന ഏറ്റവും വലിയ ഭാഗ്യം കേരളത്തിലെ ഓരോ കുടുംബങ്ങളിലെയും അംഗമാകാന്‍ സാധിക്കുന്നു എന്നുള്ളതാണ്. അതു മറന്നുകൊണ്ട് എന്തെങ്കിലും നേട്ടത്തിനായി ഞാന്‍ ഒരിടത്തും പോകുന്ന പ്രശ്‌നമില്ല.

എന്നോടു സ്‌നേഹമുള്ളവര്‍ കാണുമായിരിക്കും. എന്നോടും കുടുംബത്തോടുമുള്ള സ്‌നേഹം കൂടുന്നതിന് അനുസരിച്ചാണല്ലോ പ്രചാരണങ്ങളും കൂടുന്നത്. പിതാവിനെ ശ്രീരാമന്‍ എന്നു പറഞ്ഞുവെന്നതാണു പ്രശ്‌നമെന്ന് ആരോ പറഞ്ഞു. അത് ആയിരം വട്ടം വേണമെങ്കിലും ഞാന്‍ പറയും. ഞാന്‍ എന്റെ ചെറുപ്പത്തില്‍ രണ്ടാം വയസില്‍ പിതാവിനെയും മാതാവിനെയും രാമനും സീതയും എന്നാണു പറഞ്ഞിരുന്നത്. എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. പക്ഷേ, അത് ഞാന്‍ ആയിരം വട്ടം വേണമെങ്കിലും പറയും. ലക്ഷം വട്ടവും പറയും. കാരണം അത് എന്റെ ചെറുപ്പത്തില്‍ സംഭവിച്ചതാണ്. അതിന്റെ പേരില്‍ എന്നെ വേറൊരു രാഷ്ട്രീയത്തിലേക്കു വിടാമെന്നു കരുതിയാല്‍ നടക്കില്ല.

എന്റെ മാതാവ് എന്റെ തിരഞ്ഞെടുപ്പിനു പോലും പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. എന്റെ തിരഞ്ഞെടുപ്പിനാണ് ഇറങ്ങേണ്ടിയിരുന്നത്. അന്നു പോലും ഇറങ്ങിയില്ല. ഈ തിരഞ്ഞെടുപ്പിന് ഒരുമിച്ചു പ്രചാരണത്തിന് ഇറങ്ങാമെന്ന് ഞാന്‍ അമ്മയോടു പറഞ്ഞു. കാരണം, അതല്ലെങ്കില്‍ അടുത്ത വിശദീകരണം ഞാന്‍ നല്‍കേണ്ടത് അമ്മ പോകുന്നുവെന്ന പ്രചാരണത്തിനായിരിക്കും അത് ഒഴിവാക്കാനാണ് എല്ലാവരെയും കൂട്ടി പ്രചാരണത്തിന് ഇറങ്ങുന്നത്- എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Keywords: In A First, Late Ex-CM Oommen Chandy's Wife & Daughters To Campaign For UDF In Kerala, Kottayam, News, Chandy Oommen, Family, Election Campaign, Gossip, BJP, Media, UDF, Kerala News.

Post a Comment