Follow KVARTHA on Google news Follow Us!
ad

Accidental Death | ഒമാനിലെ ഖസബിലുണ്ടായ ബോട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മാതാപിതാക്കള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു

ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബോടിങ്ങിന് എത്തിയതായിരുന്നു കുടുംബം Accidental Death, Injury, Parents, World News
മസ്ഖത്: (KVARTHA) ഒമാനിലെ ഖസബിലുണ്ടായ ബോട്(Boat) അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം.

മാതാപിതാക്കള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ സ്വദേശി തച്ചൂര്‍ ലുഖ് മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ് (7), ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Eid celebration turns tragic: Oman boat mishap claims lives of 2 Kerala kids, Oman, News, Accidental Death, Injury, Parents, Obituary, Eid Celebration, Boating, Family, World News

ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബോടിങ്ങിന് എത്തിയതായിരുന്നു കുടുംബം. സ്പീഡ് ബോടാണ് മറിഞ്ഞതെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. മാതാപിതാക്കളെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

Keywords: Eid celebration turns tragic: Oman boat mishap claims lives of 2 Kerala kids, Oman, News, Accidental Death, Injury, Parents, Obituary, Eid Celebration, Boating, Family, World News.

Post a Comment