Follow KVARTHA on Google news Follow Us!
ad

Solar Eclipse | ഗൾഫിലെ ഈദുൽ ഫിത്വര്‍; വടക്കെ അമേരിക്കയിലെ പൂര്‍ണ സൂര്യഗ്രഹണം ചന്ദ്ര ദര്‍ശനത്തിന് തടസമാകുമോ?

'ഏപ്രില്‍ എട്ടിന് സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഇല്ലാതാകും' Solar Eclipse, ഗൾഫ് വാർത്തകൾ, UAE News, Eid Al Fitr
/ ഖാസിം ഉടുമ്പുന്തല

ദുബൈ: (KVARTHA) ഏപ്രില്‍ എട്ടിന് പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കും. ഈ അത്ഭുതകരമായ ആകാശ സംഭവം വടക്കേ അമേരിക്ക കടന്ന് മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവയിലൂടെ കടന്നുപോകും. ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിലാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ആരംഭിക്കുന്നത്. പരിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ശവ്വാല്‍ ചന്ദ്രക്കലയുടെ പിറവി ഏപ്രില്‍ എട്ടിന് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ അറിയിച്ചു.

Eid al-Fitr: Will solar eclipse impact moon sighting?

ഇസ്ലാമിക (ഹിജ്റി) കലണ്ടറിലെ പത്താം മാസമാണ് ശവ്വാല്‍, ആദ്യ ദിവസം ഈദുല്‍ ഫിത്വര്‍ ആയി ആചരിക്കുന്നു. ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനപ്പെടുത്തി ഇസ്ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും. പൂര്‍ണ സൂര്യഗ്രഹണം മതപരമായ ആചരണത്തെയും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ സമയത്തെയും സ്വാധീനിക്കും. ഏപ്രില്‍ എട്ടിന് സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഇല്ലാതാകും, പ്രഭാതത്തിന് മുമ്പ് അതിന്റെ ജനനം അടുത്ത ദിവസം സംഭവിക്കും.


ഏപ്രില്‍ ഒമ്പതിന്, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രനെ കാണാനുള്ള സാധ്യതയുണ്ട്. അതായത് ഏപ്രില്‍ 10 ബുധനാഴ്ച ചന്ദ്രപ്പിറവി, ശവ്വാലിന്റെ ആദ്യ ദിവസത്തെ (ഈദുല്‍ ഫിത്വറിന്റെ പ്രാരംഭ ദിവസം) അടയാളപ്പെടുത്തും. എന്നിരുന്നാലും, ഈദുല്‍ ഫിത്വറിന്റെ ഔദ്യോഗിക തീയതി ശവ്വാല്‍ ചന്ദ്രന്റെ ദര്‍ശനത്തിന് വിധേയമായിരിക്കും. വടക്കേ അമേരിക്കയില്‍ പൂര്‍ണ സൂര്യഗ്രഹണം കാണുമെന്നും അത് അറേബ്യന്‍ ദ്വീപില്‍ ദൃശ്യമാകാൻ സാധ്യതയില്ലെന്നും അറബ് യൂണിയന്‍ ഫോര്‍ സ്‌പേസ് സയന്‍സസ് ആന്‍ഡ് അസ്‌ട്രോണമിക്കല്‍ സയന്‍സസ് അംഗവും, എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഇബ്രാഹിം അബ്ദുർ റഹ്‌മാൻ അല്‍ ജര്‍വാന്‍ പറഞ്ഞു.

Keywords: Solar Eclipse, Gulf, UAE News, Eid Al Fitr, Ramadan, North America, Mexico, USA, Canada, Pacific Ocean, Shawwal, Moon, Emirates Astronomical Association, Islamic, Hijri, Eid al-Fitr: Will solar eclipse impact moon sighting?.

Post a Comment