Follow KVARTHA on Google news Follow Us!
ad

ED attaches | ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ ഇ ഡിയുടെ വൻ നടപടി; 97 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; സംഭവം ഇതാണ്!

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി ED, Raj Kundra, Shilpa Shetty, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ബോളിവുഡ് നടി ശിൽപ ഷെട്ടിക്കും ഭർത്താവ് നടനും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കുമെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ED) വൻ നടപടി സ്വീകരിച്ചു. ഇരുവരുടെയും 97.79 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 6600 കോടി രൂപയുടെ ബിറ്റ്‌കോയിൻ തട്ടിപ്പ് കേസിലാണ് ഇഡി നടപടി സ്വീകരിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി.

ED attaches Raj Kundra and Shilpa Shetty's properties worth over Rs 97 crore in money laundering case

കണ്ടുകെട്ടിയ സ്വത്തുക്കളിൽ ശിൽപ ഷെട്ടിയുടെ പേരിൽ മുംബൈയിലെ ജുഹുവിലുള്ള ഒരു ഫ്ലാറ്റും രാജ് കുന്ദ്രയുടെ പേരിലുള്ള പൂനെയിലെ ഒരു ബംഗ്ലാവുമുണ്ട്. ഇതിനുപുറമെ, വിവിധ ഓഹരികളും ഉൾപ്പെടുന്നു. പ്രതിമാസം 10 ശതമാനം ലാഭവിഹിതം നൽകാമെന്ന് വാഗ്‌ദാനം നൽകി ബിറ്റ്‌കോയിൻ്റെ രൂപത്തിൽ ആളുകളിൽ നിന്ന് വൻതുക തട്ടിയെന്നാണ് രാജ് കുന്ദ്ര അടക്കമുള്ള പ്രതികൾക്കെതിരെയുള്ള ആരോപണം.

ഈ തട്ടിപ്പിൻ്റെ സൂത്രധാരൻ രാജ് കുന്ദ്രയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 285 ബിറ്റ്കോയിനുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. രാജ് കുന്ദ്രയുടെ കൈവശമുള്ള 285 ബിറ്റ് കോയിനുകളുടെ മൂല്യം 150 കോടി രൂപയിലധികം വരും. കേസിലെ മൂന്ന് പ്രതികളെ ഇഡി റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. സിമ്പി ഭരദ്വാജ് 2023 ഡിസംബർ 17 നും നിതിൻ ഗൗർ 2023 ഡിസംബർ 29 നും അഖിൽ മഹാജൻ 2023 ജനുവരി 16 നും അറസ്റ്റിലായി. നിലവിൽ മൂവരും ജയിലിലാണ്. കേസിലെ മുഖ്യപ്രതികളായ അജയ് ഭരദ്വാജും മഹേന്ദ്ര ഭരദ്വാജും ഇപ്പോഴും ഒളിവിലാണ്.

Keywords:  ED, Raj Kundra, Shilpa Shetty, National, Bollywood, Actor, Enforcement Directorate, Properties, Bitcoin, Mumbai, New Delhi, Case, ED attaches Raj Kundra and Shilpa Shetty's properties worth over Rs 97 crore in money laundering case.

Post a Comment