Follow KVARTHA on Google news Follow Us!
ad

Record Heat | ചൂട് 62.3 ഡിഗ്രി സെൽഷ്യസ്, താപനിലയിൽ റെക്കോർഡിട്ട് ബ്രസീലിലെ റിയോ ഡി ജനീറോ; രാജ്യത്തിന്റെ ഒരുഭാഗം ചുട്ടുപൊള്ളുമ്പോൾ മറുഭാഗത്ത് കനത്ത മഴ നാശം വിതക്കുന്നു!

ബീച്ചുകൾ ആളുകളെ കൊണ്ട് നിറഞ്ഞു Record heat, Brazil, Rio de Janeiro, ലോക വാർത്തകൾ, Weather
റിയോ ഡി ജനീറോ: (KVARTHA) താപനിലയിൽ റെക്കോർഡ് സ്ഥാപിച്ച്, ബ്രസീലിൽ 62.3 ഡിഗ്രി സെൽഷ്യസ് (144.1 ഡിഗ്രി ഫാരൻഹീറ്റ്) ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇതെന്ന് കാലാവസ്ഥാ അധികൃതർ പറയുന്നു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 09.55ന് റിയോ ഡി ജനീറോയുടെ പടിഞ്ഞാറൻ ഭാഗത്താണ് റെക്കോർഡ് ചൂട് അനുഭവപ്പെട്ടത്. കഴിഞ്ഞ നവംബറിൽ രേഖപ്പെടുത്തിയ 59.7 ഡിഗ്രി സെൽഷ്യസ് (139.5 എഫ്) ചൂട് ആണ് ഇപ്പോൾ മറികടന്നത്.

Record heat index of 62.3C scorches Brazil’s Rio de Janeiro

തിങ്കളാഴ്ച നഗരത്തിലെ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസായിരുന്നു. ചൂടിനെ നേരിടാനായി ഇപാനെമ, കോപകബാന ബീച്ചുകൾ ആളുകളെ കൊണ്ട് നിറഞ്ഞു. ജനസംഖ്യ വളരെയധികം വർധിക്കുന്നതിനാലും പാർപ്പിടങ്ങളുടെ വർധനവ് കാരണം വനനശീകരണം വളരെ കൂടുതലായതിനാലും ചൂട് ഇനിയും കൂടുമെന്നാണ് പരിസ്ഥിതി സ്നേഹികൾ ആശങ്കപ്പെടുന്നത്.

അതേസമയം, രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് കനത്ത മഴ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്, അടുത്ത ആഴ്ചയും മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ ആഴ്ച ബ്രസീലിൻ്റെ മധ്യ-തെക്ക് ഭാഗത്ത് ശക്തമായ മഴയും കൊടുങ്കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Keywords: News, Malayalam-News, World, World-News, Record Heat, Brazil, Rio de Janeiro, Weather, Record heat index of 62.3C scorches Brazil’s Rio de Janeiro.
< !- START disable copy paste -->

Post a Comment