Follow KVARTHA on Google news Follow Us!
ad

Aadujeevitham | ആ 'ആടുജീവിത'ത്തിന്റെ കഥ, നജീബിന്റെയും; ബെന്യാമിനെ കണ്ടുമുട്ടിയത് ഇങ്ങനെയും; സിനിമ റിലീസാകുമ്പോൾ ഇക്ക ഓരോ പ്രവാസിക്കും ഒരു മുത്ത് പോലെയാകും

ആറാട്ടുപുഴക്കാരൻ പ്രവാസി മലയാളിയുടെ പച്ചയായ ജീവിതം Aadujeevitham, Movies, Entertainment, Cinema,
/ സോണി കല്ലറയ്ക്കൽ

(KVARTHA) ബ്ലെസി സംവിധാനം ചെയ്‌ത 'ആടുജീവിതം' എന്ന സിനിമയുടെ റിലീസ് മാർച്ച് 28ന് ആണ്. ബെന്യാമിൻ്റെ ആട് ജീവിതം എന്ന പുസ്തകമാണ് ഈ സിനിമയിലേയ്ക്ക് വഴി തുറന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഒരു പുസ്തകം എന്ന് വേണമെങ്കിൽ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ ആട് ജീവിതം സിനിമയാകുമ്പോൾ മലയാളി സിനിമാ പ്രേമികളും ആകാംക്ഷയിലാണ്, ഇപ്പോൾ തന്നെ ഈ ചിത്രത്തെപ്പറ്റി സോഷ്യൽ മീഡിയയിലും മറ്റും ചർച്ച തുടങ്ങി കഴിഞ്ഞു. ഇതിലെ നജീബ് എന്ന നായക കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു.
  
Najeeb, real life hero behind Prithviraj film

എന്നാൽ ആട് ജീവിതം എന്നത് യഥാർത്ഥത്തിൽ നജീബ് എന്ന പ്രവാസി മലയാളിയുടെ കഥയാണ്, ആറാട്ടുപുഴക്കാരൻ നജീബിന്റെ ജീവിതം. സിനിമയെ കുറിച്ച് നജീബിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഈറനണിഞ്ഞു, കണ്ഠമിടറി. ഈ സിനിമയുടെ സാരാംശം എന്താണെന്നുള്ളത് സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്. അത് നജീബ് എന്ന ആറാട്ടുപുഴക്കാരൻ പ്രവാസി മലയാളിയുടെ പച്ചയായ ജീവിതം തന്നെയാണ്. പുസ്തകത്തിൽ സൂചിപ്പിക്കുന്ന നജീബിന്റെ കഥ ഇങ്ങനെയാണ്.

വളരെ പ്രതീക്ഷയോടെ '93 ൽ പ്രവാസത്തിലേക്ക് കടൽ കടന്ന നജീബിനെ കാത്തിരുന്നത് വിചാരിച്ചതിലും വിപരീതമായ ഒരു ജീവിതം തന്നെയാണ്. എയർപോർട്ടിൽ നിന്നും നേരേ പോയത് ദൂരമേയുള്ള ഒരു മസ്റയിലേക്ക്. നിറയെ ആടുകൾ മാത്രമുള്ള ഒരു മസ്റ. മലയും ആകാശവും മുട്ടി മുട്ടി നിക്കുന്ന ഒരു സ്ഥലം എന്ന് മാത്രമേ ആ സ്ഥലത്തെ കുറിച്ച് നജീബിന് അറിയൂ. പാവം, ഒരു പരിചയവുമില്ലാത്ത സ്ഥലവും ആളുകളും. അറബികൾ പറയുന്നത് എന്തെന്ന് പോലും പറഞ്ഞു മനസിലാക്കി കൊടുക്കുവാൻ ആളില്ല. അവിടെ തുടങ്ങുന്നു നജീബിന്റെ ദുരിത കഥ.

അദ്ദേഹം നാട്ടിൽ നിന്നും പോകുമ്പോൾ ഭാര്യ രണ്ടുമാസം ഗർഭിണിയാണ്. നാട്ടിലേക്ക് ആകെ അയച്ചത് ഒരൊറ്റ കത്ത്. അത് അയയ്ക്കാൻ കൊടുത്തു വിട്ടത് ഒരു പാകിസ്ഥാനിയുടെ കൈവശം. അതിൽ പക്ഷേ അയാൾ തന്റെ സങ്കടങ്ങൾ ഒന്നും തന്നെ എഴുതിയിരുന്നില്ല. ക്രൂരനായ ജ്യേഷ്ഠനും അനുജനുമായിരുന്നു നജീബിന്റെ മുതലാളിമാർ. യാതനകൾ നേരിടുന്ന നജീബ് തങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടാതിരിക്കാൻ ബൈനോക്കുലർ ഘടിപ്പിച്ച ഒരു വാഹനം സദാസമയവും ആ മരുഭൂമിയിൽ ഉണ്ടായിരുന്നു. ഉടുത്ത് മാറാൻ വസ്ത്രങ്ങൾ ഇല്ല. ഷേവ് ചെയ്യാൻ വേണ്ട സാമഗ്രികൾ ഇല്ല. കുളിക്കാൻ വെള്ളമില്ല.

ആടുകളെ കുളിപ്പിക്കുന്ന വെള്ളത്തിൽ ഒരു തവണ കുളിച്ചപ്പോൾ തല്ലിയതിനാൽ അത് നിന്നു. ആടുകൾക്കുള്ള ഭക്ഷണത്തിൽ (പഴക്കമുള്ള കുബ്ബൂസ്) നിന്നും ഭക്ഷിച്ചു. ആടിന്റെ പാല് കറന്ന് ദാഹമടക്കി . രണ്ടു ർഷം കൊണ്ട് നജീബ് സത്യത്തിൽ ഒരു മനുഷ്യനല്ലാത്ത വിധം മാറി പോയിരുന്നു. നാടും വീടും വീട്ടുകാരും അയാളുടെ ഓർമയിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നു പോകുന്നത് അയാളറിഞ്ഞില്ല. രാവും പകലും മാത്രം അയാൾക്ക് കൂട്ടായി മാറി, ഒപ്പം എഴുന്നൂറോളം ആടുകളും.

ഒരു ദിവസം അയാൾക്ക് അവിടെ നിന്നും രക്ഷപ്പെടാനുള്ള ഒരവസരം ഒത്തുകിട്ടിയത് അയാൾ മുതലാക്കി. പിന്നെ ഒന്നര ദിവസത്തോളം ചുട്ടുപൊള്ളുന്ന ആ മരുഭൂമിയിലൂടെ നിർത്താതെയുള്ള ഓട്ടമായിരുന്നു. ഒരു നല്ലവനായ അറബി വഴി ബത്തയിൽ എത്തുന്നു. രണ്ടു വർഷത്തിനു ശേഷം അയാൾക്ക് മനുഷ്യരെ കാണാൻ കഴിഞ്ഞു. അവിടുള്ളവർ അയാൾക്ക് നല്ല ഭക്ഷണങ്ങൾ വിളമ്പി. പിന്നെ പത്തു ദിവസം ജയിലിൽ. അതിനുള്ളിൽ അയാൾ സുഖമായി ഉറങ്ങി. ഇൻഡ്യൻ എംബസി വഴി നാട്ടിലേയ്ക്ക്. ആദ്യമായി കാണുന്ന മകന് രണ്ടു വയസ് തികഞ്ഞിരിക്കുകയാണ്.

കുറേവർഷം നാട്ടിൽ നിന്ന നജീബ് മറ്റൊരു ബന്ധു വഴി നേരേ ബഹ്റൈനിൽ പോകുന്നു. അവിടെ ജോലിയൊന്നുമില്ലാതെ നിൽക്കുന്ന അവസരത്തിലാണ് ആ ബന്ധുവിന്റെ സുഹൃത്തായ സുനിൽ എന്നയാൾ ഒരു ജോലി തരപ്പെടുത്താൻ മുന്നോട്ടുവരുന്നത്. അയാളുടെ ഒരു ചോദ്യമാണ് ഹൈലൈറ്റ്. 'വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജോലിയാണ്, നജീബ് ചെയ്യുമോ' എന്ന് സുനിൽ ചോദിക്കുമ്പോൾ നജീബിന്റെ മറുപടി എന്താവും എന്ന് നമുക്ക് തന്നെ നിശ്ചയിക്കാം. അയാൾ നേരിട്ട ജീവിതം ചെറിയ രീതിയിൽ പറഞ്ഞു നജീബ്. അപ്പോൾ അതേ കമ്പനിയിൽ ഉയർന്ന നിലയിൽ ജോലി നോക്കുന്ന ഒരാളായിരുന്നു സാക്ഷാൽ ബെന്യാമിൻ.

അങ്ങനെയാണ് സുനിൽ നജീബിന്റെ കഥ അദ്ദേഹത്തോട് പറയണത്. ബെന്യാമിൻ നജീബിനെ പരിചയപ്പെടുന്നു. ഘട്ടം ഘട്ടമായി അയാളുടെ കഥകൾ കേൾക്കുന്നു. തുടർന്ന് 'ആട് ജീവിതം' പുസ്തകം പുറത്തിറക്കുന്നു. ഈ പുസ്തകത്തിലൂടെയാണ് നജീബിന്റെ വീട്ടുകാർ അയാളുടെ ദുരിത കഥകൾ
വായിച്ചറിഞ്ഞത്, കൂട്ടത്തിൽ നാടും നാട്ടുകാരും ലോകവും. ബെന്യാമിന്റെ ആടുജീവിതം അഭ്രപാളിലേക്ക് എത്തുമ്പോൾ കായംകുളത്തുകാർക്കും അഭിമാനിക്കാനും വകയുണ്ട്. കാരണം ആടുജീവിതത്തിലെ ഒറിജിനൽ നായകൻ ആറാട്ടുപുഴക്കാരൻ നജീബ് എന്ന പ്രവാസിയാണ്.

കായംകുളം ആറാട്ടുപുഴ പത്തിശേരിൽ ജങ്ഷന് തെക്ക് ഭാഗത്ത് തറയിൽ വീട്ടിൽ ഷുക്കൂർ എന്ന് വിളിപ്പേരുള്ള നജീബിൻ്റെ ജീവിതകഥയാണ് ആടുജീവിതം. വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ നജീബ്. ഗൾഫിൽ പോയിട്ടുള്ള ഓരോ വ്യക്തികൾക്കും ഓരോ അനുഭവ ജീവിത യാഥാർഥ്യ കഥകൾ ഉണ്ട്. ആടു ജീവിതം സിനിമ റിലീസ് ആകുമ്പോൾ കായംകുളം ആറാട്ടുപുഴ ഉള്ള നജീബ് ഇക്ക ഓരോ പ്രവാസിക്കും വിലമതിക്കാനാവാത്ത ഒരു മുത്ത് പോലെ ആകും.

Keywords: Aadujeevitham, Movies, Entertainment, Cinema, Blessy, Release, Benyamin, Book, Social Media, Prithviraj, Najeeb, Arattupuzha, Airport, Masra, Letter, Desert, KayamKulam, Najeeb, real life hero behind Prithviraj film.

Post a Comment