Follow KVARTHA on Google news Follow Us!
ad

Criticized | തോമസ് ചാഴികാടനെ അധിക്ഷേപിച്ച ഷിബു ബേബി ജോണിന്റെ പരാമര്‍ശം തരംതാണതെന്ന് മന്ത്രി വി എന്‍ വാസവന്‍; രാഷ്ട്രീയം പറഞ്ഞ് എല്‍ ഡി എഫ് വോട് ചോദിക്കുമ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമമെന്നും വിമര്‍ശനം

ആരേയും അധിക്ഷേപിക്കുന്നത് ശരിയല്ല Minister VN Vasavan, Criticized, Shibu Baby John, politics, Kerala News
കോട്ടയം: (KVARTHA) എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനെതിരായ ഷിബു ബേബി ജോണിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി എന്‍ വാസവന്‍. ഷിബു ബേബി ജോണിന്റേത് തരംതാണ പ്രയോഗമാണെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയം പറഞ്ഞ് എല്‍ഡിഎഫ് വോട് ചോദിക്കുമ്പോള്‍ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

എന്നാല്‍ വ്യക്തിപരമായുള്ള അധിക്ഷേപം ശരിയല്ല. ഷിബു ബേബി ജോണിന്റെ പരാമര്‍ശം അപലപനീയമാണെന്ന് പറഞ്ഞ മന്ത്രി എടുക്കാ ചരക്കാണ് അദ്ദേഹത്തിന്റെ പാര്‍ടിയെന്നും ശ്രദ്ധകിട്ടാനാണ് ഇത്തരം പരാമര്‍ശങ്ങളെന്നും ചൂണ്ടിക്കാട്ടി.

Minister VN Vasavan Criticized Shibu Baby John, Kottayam, News, Minister, VN Vasavan, Criticized, Shibu Baby John, Politics, LDF, Railway, UDF, Kerala News

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തുനിന്ന് മികച്ച പ്രകടനം നടത്തിയ എംപിയാണ് തോമസ് ചാഴികാടന്‍. മണ്ഡലത്തിലെ വികസനത്തിന് വേണ്ടി നിലപാട് സ്വീകരിച്ച ജനപ്രതിനിധിയുമാണ്.

റെയില്‍വേ വികസനത്തിലും പാസ്പോര്‍ട് സേവാ കേന്ദ്രം നിലനിര്‍ത്തുന്നതിലും എംപി സ്വീകരിച്ച നിലപാട് മാതൃകാപരമാണെന്ന് പറഞ്ഞ മന്ത്രി കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന സ്ഥിതിയിലേക്ക് നയിച്ചപ്പോള്‍ അതിനെതിരെ പ്രതികരിച്ച ചാഴികാടനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.

എല്‍ ഡി എഫ് കഴിഞ്ഞ ദിവസം കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെയോ സ്ഥാനാര്‍ഥിക്കെതിരെയോ വ്യക്തിപരമായ ഒരു പരാമര്‍ശവും ഒരാള്‍ പോലും നടത്തിയിട്ടില്ല. എതിരാളിയുടെ ഏതെങ്കിലും വ്യക്തിപരമായ ന്യൂനത കാണിച്ച് വോടു പിടിക്കുന്നതല്ല രാഷ്ട്രീയ പോരാട്ടം.

ക്ഷേമ വികസന പ്രവര്‍ത്തനവും രാഷ്ട്രീയം പറഞ്ഞും മുന്നണി പ്രവര്‍ത്തനം പറഞ്ഞുമാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത്. ഒരാളെയും വ്യക്തിപരമായി അപമാനിച്ചോ അവഹേളിച്ചോ എല്‍ഡിഎഫ് പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

Keywords: Minister VN Vasavan Criticized Shibu Baby John, Kottayam, News, Minister, VN Vasavan, Criticized, Shibu Baby John, Politics, LDF, Railway, UDF, Kerala News

Post a Comment