Follow KVARTHA on Google news Follow Us!
ad

Election Campaign | തിരഞ്ഞെടുപ്പ് ആവേശത്തില്‍ കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; കടകളിലും സ്ഥാപനങ്ങളിലും കയറി സമ്മതിദായകരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ച് തോമസ് ചാഴികാടന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തു Thomas Chazhikadan, Election Campaign, LDF Candidate, Politics, Kerala News
കോട്ടയം: (KVARTHA) തിരഞ്ഞെടുപ്പ് ആവേശത്തില്‍ കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍.
കടകളിലും സ്ഥാപനങ്ങളിലും കയറി അദ്ദേഹം വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. സൗഹൃദ സന്ദര്‍ശനങ്ങളിലും പൊതുപരിപാടികളികളിലും സജീവമായിരുന്നു.

രാവിലെ 9.30ന് ഉദയനാപുരം ഈസ്റ്റില്‍ നിന്നാണ് സൗഹൃദ സന്ദര്‍ശനം തുടങ്ങിയത്. പിന്നീട് വൈക്കം നഗരത്തിലെ കടകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. കോടതിയിലെത്തി അഭിഭാഷകരോടും ബി എസ് എന്‍ എല്‍ ഓഫീസിലെത്തി ഉദ്യോഗസ്ഥരോടും വോട്ട് ചോദിച്ചു. താലൂക്ക് ഓഫീസ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ആളുകള്‍ സ്വീകരിച്ചു.

LDF candidate in Kottayam in election excitement, Kottayam, News, Thomas Chazhikadan, Election Campaign, LDF Candidate, Politics, Lok Sabha Election, Visit, Kerala News
 
തലയോലപ്പറമ്പ് ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. ഭക്തരെ കണ്ട് വോട്ടും ചോദിച്ച് ഉത്സവാശംസകളും നേര്‍ന്നാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. തലയോലപ്പറമ്പിലെ അസീസി ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലും എത്തി വോട്ട് അഭ്യര്‍ഥിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. യൂത്ത് ഫ്രണ്ട് ആശാഭവന് നല്‍കിയ രണ്ടു വീല്‍ചെയറുകളും അദ്ദേഹം കൈമാറി. ആശാഭവന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.

കോട്ടയം തിരുന്നക്കരയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തു. രാജ്യത്തെ വിഭജിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. പരിപാടിക്ക് ശേഷം വൈക്കത്തെ പഞ്ചായത്തുകളില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തി.

വെള്ളൂര്‍, വടകര, ബ്രഹ്‌മമംഗലം, മറവന്‍തുരുത്ത്, ചെമ്പ്, കെ എസ് മംഗലം എന്നിവിടങ്ങളിലും എത്തി ചാഴികാടന്‍ വോട്ട് അഭ്യര്‍ഥിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. ചെറുവാക്കില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയശേഷം രാത്രി വൈകിയാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം കോട്ടയത്തേക്ക് തിരിച്ചത്. മണ്ഡലം കണ്‍വന്‍ഷനുകളും പുരോഗമിക്കുന്നു.

Keywords: LDF candidate in Kottayam in election excitement, Kottayam, News, Thomas Chazhikadan, Election Campaign, LDF Candidate, Politics, Lok Sabha Election, Visit, Kerala News.

Post a Comment