Follow KVARTHA on Google news Follow Us!
ad

Arrest | അരവിന്ദ് കേജ്രിവാൾ മാത്രമല്ല ഈ മുഖ്യമന്ത്രിമാരും അറസ്റ്റിലായിട്ടുണ്ട്, പക്ഷേ ഒരു വ്യത്യാസമുണ്ട്! ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാനാവുമോ?

ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് Arvind Kejriwal, Delhi liquor policy case, Politics, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇപ്പോൾ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കെജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ നിന്ന് ഭരിക്കുമെന്നും ഡൽഹി സർക്കാർ മന്ത്രി അതിഷി പറഞ്ഞിട്ടുണ്ട്. കൊറോണ കാലത്താണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കിയത്. ഇതിൽ ക്രമക്കേട് നടന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ലഫ്റ്റനൻ്റ് ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. പുതിയ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് പിന്നീട് അത് റദ്ദാക്കി.
  
Arvind Kejriwal: Has A CM Ever Been Arrested Before, Is It Possible To Run A Government From Jail?.

കുറ്റപത്രത്തിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ പേര് ഇഡി പലതവണ പരാമർശിച്ചിട്ടുണ്ട്. മദ്യ നയം ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കൾ അനധികൃതമായി പണം സമ്പാദിക്കുന്നതിന് ഉണ്ടാക്കിയതാണെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇഡി പറഞ്ഞു. നിയമവിരുദ്ധവും ക്രിമിനൽ പ്രവർത്തനങ്ങളും സുഗമമാക്കുന്നതിന് പഴുതുകൾ ഉപയോഗിച്ച് നയം ബോധപൂർവം സൃഷ്ടിച്ചതാണെന്ന് ഇഡി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രതികളുമായി നടത്തിയ കൂടിക്കാഴ്ചകൾ മുതൽ വീഡിയോ കോളുകൾ വരെയുള്ള തെളിവുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം.

ഇതാദ്യമായാണോ ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്?

ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. എന്നാൽ, അറസ്റ്റിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റേത്. 2024 ജനുവരി 31 ന്, പ്രതിരോധ ഭൂമി കുംഭകോണ കേസിൽ സോറനെ ഇ ഡി അറസ്റ്റ് ചെയ്തു. അതിന് തൊട്ട് മുമ്പ് തന്നെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജി ജാർഖണ്ഡ് ഗവർണർക്ക് സമർപ്പിച്ചിരുന്നു.

ലാലുവും മുഖ്യമന്ത്രി കസേര വിട്ടിരുന്നു

കാലിത്തീറ്റ കുംഭകോണക്കേസിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ നടപടിയെടുത്തിരുന്നു. കേന്ദ്രത്തിലും അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിലായിരുന്നു. എന്നാൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 1997 ജൂലൈ 30ന് ലാലു കോടതിയിൽ കീഴടങ്ങി. നേരത്തെ 1997 ജൂലൈ 25ന് ലാലു ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാലുവിൻ്റെ ഭാര്യ റാബ്രി ദേവി മുഖ്യമന്ത്രിയായത്.

ജയലളിതയുടെ അറസ്റ്റ്

തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിതയും അറസ്റ്റിലാവുകയും കസേര ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. 1991 മുതൽ 1996 വരെ മുഖ്യമന്ത്രിയായിരുന്നപ്പോൾ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് ജയലളിതയ്ക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി പരാതി നൽകിയത്. തുടർന്ന് ജയലളിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കോടതി വിധി വന്നയുടൻ ജയലളിത പനീർശെൽവത്തെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. 20 ദിവസം ജയിലിൽ കിടന്ന ജയലളിത പിന്നീട് പുറത്തിറങ്ങി.

യെദ്യുരപ്പയുടെ കസേരയും പ്രതിസന്ധിയിലായി

കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയുടെ കസേരയിലും പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉയർന്നിരുന്നു. 2011ൽ ലോകായുക്ത റിപ്പോർട്ടിന് പിന്നാലെ അദ്ദേഹത്തിന്റെ കസേര തെറിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃത ഖനന പ്രവർത്തനങ്ങളിൽ സജീവമാണെന്ന് കർണാടക ലോകായുക്ത റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന് വിഷയം സിബിഐ അന്വേഷണത്തിലെത്തി. യെദ്യുരപ്പ സ്ഥാനം ഒഴിയാൻ തയാറാകാത്തതിനെ തുടർന്ന് അദ്ദേഹത്തെ മാറ്റാൻ ബിജെപി ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു പാർട്ടിയോടുള്ള അത്യപ്തി അറിയിച്ച് യെദ്യുരപ്പ രാജിവെച്ചു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് യെദ്യുരപ്പയെ അറസ്റ്റ് ചെയ്തത്. 2011 ഒക്ടോബർ 15ന് യെദ്യൂരപ്പ ലോകായുക്ത കോടതിയിൽ കീഴടങ്ങി. നേരത്തെ 2011 ജൂലൈ 31 ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

ജയിലിൽ നിന്ന് ഭരിക്കാം!

പലരുടെയും മുന്നിലുള്ള ചോദ്യം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജയിലിൽ നിന്ന് സർക്കാരിനെ നയിക്കാൻ കഴിയുമോ എന്നതാണ്. ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് തിഹാർ ജയിലിലെ മുൻ നിയമ ഓഫീസർ പറഞ്ഞു. ജയിൽ മാനുവൽ അനുസരിച്ച്, ഒരാൾക്ക് ആഴ്ചയിൽ രണ്ടുതവണ മാത്രമേ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മറ്റാരെയെങ്കിലുമോ കാണാൻ കഴിയൂ.

ജയിൽ ചട്ടങ്ങൾ അനുസരിച്ച് ഏത് സ്ഥലവും ജയിലായി പ്രഖ്യാപിക്കാം. അതായത് വീടുപോലും ജയിലായി പ്രഖ്യാപിക്കാം. അതേസമയം, വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം ചേരാമെന്ന് മറ്റൊരു സുപ്രീം കോടതി അഭിഭാഷകൻ പറഞ്ഞു. എന്നാൽ അതിന് ജയിൽ അധികൃതരുടെ അനുമതി വേണം


Keywords: News, News-Malayalam-News, National, National-News, Politics, New Delhi, Liquor Policy Case, Government, Jail, Arvind Kejriwal: Has A CM Ever Been Arrested Before, Is It Possible To Run A Government From Jail?.
< !- START disable copy paste -->

Post a Comment