Follow KVARTHA on Google news Follow Us!
ad

Finance Minister | കണ്ണൂരിന്റെ വികസന സാധ്യതകള്‍ അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; വിഷന്‍ കോണ്‍ക്ലേവ് നമ്മുടെ കണ്ണൂരുമായി എല്‍ ഡി എഫ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ രൂപരേഖ അവതരിപ്പിച്ചു Finance Minister, KN Balagopal, Presented Development, Politics, Kerala News
കണ്ണൂര്‍: (KVARTHA) കണ്ണൂരിന്റെ വികസന കുതിപ്പിലേക്ക് എംപിയുടെ ഇടപെടല്‍ ലഭിക്കാന്‍ ഇടതുപക്ഷം വേണമെന്ന് 'വിഷന്‍ കോണ്‍ക്ലേവ് നമ്മുടെ കണ്ണൂര്‍' വികസന സെമിനാര്‍. വിമാനത്താവളവും തുറമുഖവും കൈത്തറിയുമെല്ലാം കണ്ണൂരിന്റെ വികസന മുഖമാണ്. ഇതിന്റെ വളര്‍ചയ്ക്ക് എം വി ജയരാജനിലൂടെ സാധിക്കുമെന്ന പ്രതീക്ഷയാണ് കോണ്‍ക്ലേവില്‍ സംസാരിച്ച വിവിധ മേഖലയിലുള്ളവര്‍ പങ്കുവെച്ചത്.

എല്‍ഡിഎഫ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കമിറ്റിയാണ് സാധു കല്യാണ മണ്ഡപത്തില്‍ വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായവും നിര്‍ദേശവും സമാഹരിക്കുന്നതിന് 'വിഷന്‍ കോണ്‍ക്ലേവ് നമ്മുടെ കണ്ണൂര്‍' വികസന സെമിനാര്‍ സംഘടിപ്പിച്ചത്.

Finance Minister KN Balagopal presented the development potential of Kannur, Kannur, News, Finance Minister, KN Balagopal, Presented Development, Politics,Inauguration, Hotel, Kerala News.
 
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. എം വി ജയരാജന്‍ രൂപരേഖ അവതരിപ്പിച്ചു. കണ്ണൂരിന്റെ വികസന സാധ്യതകള്‍ ചൂണ്ടികാട്ടിയാണ് കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. രണ്ട് വര്‍ഷം കൊണ്ട് പതിനായിരം ഹോടെല്‍ മുറിയെങ്കിലും ജില്ലക്ക് ആവശ്യമായി വരുമെന്ന് ബാലഗോപാല്‍ പറഞ്ഞു. ടൂറിസം മേഖല ആ രീതിയിലാണ് കുതിക്കുന്നത്. കണ്ണൂരിന്റെ തീരദേശവും മലയോരവും കാണുന്നതിന് വിദേശ ആഭ്യന്തര ടൂറിസ്റ്റുകളുടെ കുതിപ്പാണ്. അവര്‍ക്കാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നും ബാലഗോപാല്‍ സൂചിപ്പിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ വികസന രൂപരേഖ അവതരിപ്പിച്ചു. വിമാനത്താവളം, തുറമുഖം, റെയില്‍വേ വികസനത്തൊടൊപ്പം കേന്ദ്ര സര്‍വകലാശാലയുടെ സെന്റര്‍ കണ്ണൂരില്‍ തുടങ്ങാന്‍ മുഖ്യ പരിഗണന നല്‍കുമെന്ന് ജയരാജന്‍ പറഞ്ഞു. 64 ലക്ഷം യാത്രക്കാര്‍ ഒരു വര്‍ഷം എത്തുന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തൊടൊപ്പം കണ്ണൂര്‍ സൗത്, വളപട്ടണം റെയില്‍വേ സ്റ്റേഷനുകളുടെ സാറ്റലൈറ്റ് സ്റ്റേഷനായും ഉയര്‍ത്തും.

ദേശീയ പാതയുടെ ഇരുവശത്തുമുള്ളവരുടെ പ്രയാസം പരിഹരിക്കാന്‍ അനിവാര്യമായ അടിപ്പാത, കണ്ണൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഇപ്പോള്‍ നടപ്പാക്കി വരുന്ന നഗര റോഡ് വികസനം, മേലെചൊവ്വ മേല്‍പാലം എന്നിവയുടെ വേഗം വര്‍ധിപ്പിക്കല്‍, നാടുകാണി വ്യവസായ പാര്‍ക് വികസനം, തീര്‍ഥാടക ടൂറിസം, കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വില ലഭ്യമാകല്‍ തുടങ്ങി ജില്ലയുടെ വികസനത്തിന് സര്‍വതല സ്പര്‍ശിയായ പദ്ധതികളാണ് മുന്നോട്ട് വെച്ചത്.

തുടര്‍ന്ന് സംസാരിച്ച വിവിധ മേഖലയിലുള്ളവരും ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. കണ്ണൂര്‍ നഗരത്തെ ഡിസൈന്‍ നഗരമായി മാറ്റുക, കായിക വികസനത്തിന് പദ്ധതികള്‍, അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്റര്‍, മ്യൂസിയം, ആറളം ഫാം നവീകരണം, കൈത്തറി വികസനം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. കണ്ണൂര്‍ രൂപതാ ബിഷപ്പ് ഫാദര്‍ അലക്‌സ് വടക്കുംതറയും വാണിജ്യ വ്യവസായ കായിക മേഖലയിലുള്ളവരും സംസാരിച്ചു.

പി കെ ശ്രീമതി ക്രോഡീകരിച്ച് സംസാരിച്ചു. വി ശിവദാസന്‍ എംപി, ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ, കെ വി സുമേഷ് എംഎല്‍എ, എല്‍ഡിഎഫ് നേതാക്കളായ ടിവി രാജേഷ്, സി എന്‍ ചന്ദ്രന്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം സെക്രടറി എന്‍ ചന്ദ്രന്‍ സ്വാഗതവും പ്രസിഡന്റ് സിപി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Finance Minister KN Balagopal presented the development potential of Kannur, Kannur, News, Finance Minister, KN Balagopal, Presented Development, Politics,Inauguration, Hotel, Kerala News. 

Post a Comment