Follow KVARTHA on Google news Follow Us!
ad

Criticized | രാജീവ് ചന്ദ്രശേഖറിനെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ല; വിഡി സതീശനെ തളളി എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നല്‍കാന്‍ EP Jayarajan, Criticized, VD Satheesan, Politics, Kerala News
കണ്ണൂര്‍: (KVARTHA) തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍.
  
EP Jayarajan Criticized VD Satheesan, Kannur, News, EP Jayarajan, Criticized, VD Satheesan, Politics, Allegation, Complaint, Police, Kerala News.

രാജീവ് ചന്ദ്രശേഖറിനെ ഇതുവരെ അടുത്ത് കണ്ടിട്ടില്ല, പത്രത്തില്‍ പടത്തില്‍ കണ്ടത് മാത്രം. ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് ബിസിനസ് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് മുഴുവന്‍ സതീശന് കൊടുക്കാന്‍ തയാറാണ്.

മുദ്ര പേപ്പറുമായി വന്നാല്‍ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്റെ ഭാര്യയുടെ പേരില്‍ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു. രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മില്‍ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷനല്‍ സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഗള്‍ഫില്‍ ബിസിനസുണ്ടെന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ വാര്‍ത്ത നല്‍കിയ 24 ന്യൂസിന് എതിരെ സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു. വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്ന വാര്‍ത്തയാണ് നല്‍കിയത്. ഇത് പണം കൊടുത്ത് ചെയ്യിച്ച വാര്‍ത്തയാണ്. ഡിജിപിക്ക് പരാതി നല്‍കി. അതില്‍ നടപടി വരാന്‍ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവര്‍ ഗൂഢാലോചന നടത്തിയെന്നും ഇപി ജയരാജന്‍ ആരോപിച്ചു.



ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണ്. കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്. തോല്‍ക്കാന്‍ ബിജെപി സ്ഥാനാര്‍ഥികളെ കൊണ്ടുനിര്‍ത്തുമോ? അവര്‍ എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: EP Jayarajan Criticized VD Satheesan, Kannur, News, EP Jayarajan, Criticized, VD Satheesan, Politics, Allegation, Complaint, Police, Kerala News.

إرسال تعليق