Follow KVARTHA on Google news Follow Us!
ad

Special Train | ആറ്റുകാൽ പൊങ്കാല: തീർഥാടകർക്കായി പ്രത്യേക ട്രെയിൻ സർവീസുകൾ! നിരവധി വണ്ടികൾക്ക് അധിക സ്റ്റോപ്പും; വിശദമായി അറിയാം

ഫെബ്രുവരി 25നാണ് ഇത്തവണ ആഘോഷം Attukal Pongala, Temple Festival, Religion, കേരള വാർത്തകൾ, Trains, Railway
തിരുവനന്തപുരം: (KVARTHA) ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 25ന് (ഞായർ) തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലും തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കൂടാതെ തീർഥാടകരുടെ സൗകര്യാർത്ഥം നിരവധി ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

Special Train Services Announced for Pongala Mahotsavam Pilgrims in Kerala.

പ്രത്യേക ട്രെയിനുകൾ:

* എറണാകുളം-തിരുവനന്തപുരം സെൻട്രൽ മെമു സ്പെഷൽ ട്രെയിൻ എറണാകുളത്ത് നിന്ന് പുലർച്ചെ 1.45ന് പുറപ്പെട്ട് ഫെബ്രുവരി 25ന് (ഞായർ) രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും.

* നാഗർകോവിൽ - തിരുവനന്തപുരം സെൻട്രൽ മെമു സ്പെഷൽ നാഗർകോവിൽ നിന്ന് പുലർച്ചെ 2.15 ന് പുറപ്പെട്ട് ഫെബ്രുവരി 25 ന് (ഞായർ) പുലർച്ചെ 3.32 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

* തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷൽ തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.30ന് പുറപ്പെട്ട് ഫെബ്രുവരി 25ന് (ഞായർ) രാത്രി 8.15ന് എറണാകുളത്തെത്തും.

അധിക സ്റ്റോപ്പുകൾ:

* ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2.25ന് മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 16348 മംഗ്ളുറു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസിന് ഫെബ്രുവരി 25ന് പറവൂർ (പുലർച്ചെ 2.44), വർക്കല (പുലർച്ചെ 2.55), കടകാവൂർ (പുലർച്ചെ 3.07) എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുണ്ടാകും.

* ഫെബ്രുവരി 23ന് രാവിലെ 10.35ന് ഗാന്ധിധാമിൽ നിന്ന് പുറപ്പെടുന്ന 16335 ഗാന്ധിധാം - നാഗർകോവിൽ എക്‌സ്പ്രസിന് ഫെബ്രുവരി 25ന് പറവൂർ (പുലർച്ചെ 2.13), കടകാവൂർ (പുലർച്ചെ 2.24), ചിറയിൻകീഴ് (പുലർച്ചെ 2.30), കഴക്കൂട്ടം (പുലർച്ചെ 2.42) എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും. .

* ഫെബ്രുവരി 24-ന് വൈകീട്ട് 4.10-ന് മധുരയിൽ നിന്ന് പുറപ്പെടുന്ന മധുര ജംക്ഷൻ -തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്പ്രസിന് ഫെബ്രുവരി 25-ന് പറവൂരിലും (പുലർച്ചെ 3.03), ചിറയിൻകീഴിലും (പുലർച്ചെ 3.25) സ്റ്റോപ്പുകളുണ്ടാകും.

* ഫെബ്രുവരി 24-ന് വൈകീട്ട് 5.30-ന് മംഗ്ളുറു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 16603 മംഗ്ളുറു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്പ്രസിന് കടകാവൂർ (പുലർച്ചെ 5.13), ചിറയിൻകീഴ് (പുലർച്ചെ 5.19) എന്നിവിടങ്ങളിൽ ഫെബ്രുവരി 25-ന് അധിക സ്റ്റോപ്പുണ്ടാകും.

* ഫെബ്രുവരി 24ന് വൈകിട്ട് 3.20ന് ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 12695 നമ്പർ ഡോ. എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് ഫെബ്രുവരി 25ന് ചിറയിൻകീഴിൽ (പുലർച്ചെ 6.39) അധിക സ്റ്റോപ്പുണ്ടാകും.

* ഫെബ്രുവരി 24ന് രാത്രി 11.25ന് മധുരയിൽ നിന്ന് പുറപ്പെടുന്ന 16729 മധുര-പുനലൂർ എക്‌സ്പ്രസിന് ഫെബ്രുവരി 25ന് പള്ളിയാടി (പുലർച്ചെ 4.58), കുളിത്തുറൈ വെസ്റ്റ് (പുലർച്ചെ 5.09), ബാലരാമപുരം (പുലർച്ചെ 5.40) എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളുണ്ടാകും.

* നാഗർകോവിലിൽ നിന്ന് പുലർച്ചെ 4.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16650 നാഗർകോവിൽ ജംക്ഷൻ - മംഗ്ളുറു സെൻട്രൽ പരശുറാം എക്‌സ്പ്രസിന് ഫെബ്രുവരി 25ന് ബാലരാമപുരത്തും (പുലർച്ചെ 5.21), നേമത്തും (പുലർച്ചെ 5.34) സ്റ്റോപ്പുണ്ടാകും.

Keywords: Attukal Pongala, Temple Festival, Religion, Kerala, Trains, Railway, Special, Thiruvananthapuram, Ernakulam, Nagercoil, Service, Mahotsavam, Pilgrims, Pongala, Special Train Services Announced for Pongala Mahotsavam Pilgrims in Kerala.

< !- START disable copy paste -->

Post a Comment