Follow KVARTHA on Google news Follow Us!
ad

Obituary | നൃത്ത അധ്യാപികയും പ്രശസ്ത നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു

കേരള കലാമണ്ഡലം പുരസ്‌കാരം ലഭിച്ചിട്ടുണ്ട് Renowned, Obituary, Dancer, Bhavani Chellappan, Passes Away, Dance Teacher, Kottayam News
കോട്ടയം: (KVARTHA) നൃത്ത അധ്യാപികയും നര്‍ത്തകിയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു. 98 വയസായിരുന്നു. കുമാരനല്ലൂരിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച നടക്കും. ഭര്‍ത്താവ്: പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പന്‍.

ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയത്ത് നൃത്ത വിദ്യാലയം ആരംഭിച്ചത്. 1952ല്‍ ആരംഭിച്ച 'ഭാരതീയ നൃത്ത കലാലയത്തില്‍' സിനിമ, സീരിയല്‍ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാര്‍ഥികളാണ് പഠിച്ചിറങ്ങിയത്. ഇന്നും ഇവിടെ നൃത്തം അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും സ്‌പെഷല്‍ ക്ലാസുകള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ശിഷ്യനാണ് മറ്റു ക്ലാസുകള്‍ നയിക്കുന്നത്.

13-ാം വയസിലാണ് ആദ്യമായി ഭവാനി ചിലങ്കയണിയുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ നീണ്ട സഫലമായ നൃത്തസപര്യ അവര്‍ക്ക് സമ്മാനിച്ചത് പേരും പെരുമയും മാത്രമല്ല ആരോഗ്യപ്രദമായ ജീവിതമാണ്.
നൃത്തം മനസും ശരീരവും നവീകരിക്കുന്നതിനൊപ്പം ആത്മീയമായ ഉണര്‍വിനും ദീര്‍ഘായുസിനും സഹായകമാകുന്നുവെന്ന് അനുഭവത്തിലൂടെ ഭവാനി ടീചര്‍ ഓര്‍മ്മിപ്പിക്കുന്നു.




നൃത്തവേദിയില്‍ നിന്നാണ് അവര്‍ ജീവിതപങ്കാളി ചെല്ലപ്പനെ കണ്ടെത്തിയത്. പിന്നീട് അവര്‍ ഒരുമിച്ച് നിരവധി വേദികള്‍ പങ്കിട്ടു. അക്കാലത്ത് ഏറെ സജീവമായിരുന്ന ബാലെ എന്ന കലാരൂപത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഈ ദമ്പതികള്‍ നിര്‍ണായക പങ്ക് വഹിച്ചു.

കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അകാഡമി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങള്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവില്‍നിന്നടക്കം ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Renowned, Obituary, Dancer, Bhavani Chellappan, Passes Away, Dance Teacher, Kottayam News, Renowned dancer Bhavani Chellappan passes away.

Post a Comment