Follow KVARTHA on Google news Follow Us!
ad

Rain | കേരളത്തിൽ സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച വർഷങ്ങളിലൊന്നായി 2023; ലഭ്യതയില്‍ 24 ശതമാനം കുറവ്; പ്രതീക്ഷിച്ചതിലും കൂടുതല്‍ പെയ്തത് 2 ജില്ലകളിൽ

വയനാട്ടിൽ വലിയ ഇടിവ് Rain, Weather, Monsoon, കേരള വാർത്തകൾ
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് 2023ൽ രേഖപ്പെടുത്തിയത് റെകോർഡ് മഴക്കുറവ്. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച വർഷങ്ങളിലൊന്നാണ് കടന്നുപോയത്. ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് 2023. ഇക്കാര്യത്തിൽ ഒന്നാമത് 2016 ആണ്. 2890.8 മിലി മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ലഭിച്ചത് 2202.4 മി.മീ ആണ്. 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Malayalam-News, Kerala-News, Weather, Thiruvananthapuram, Rain, Monsoon, Drop, Kannur, Kollam, Kozhikode, Rains in Kerala drop by 24 per cent.

സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ് (1579.6 മി.മീ). 28 ശതമാനം കുറവാണ് ജില്ലയിൽ ഉണ്ടായത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. 2023-ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തതും പത്തനംതിട്ടയിലാണ് (3190 മി.മീ). ഇവിടെ 2776 മി.മീ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 15 ശതമാനം അധികമഴ പെയ്തുവെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

1833.7 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1808.7 മി.മീ മഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. എങ്കിലും നേരിയ വർധനവ്‌ മാത്രമാണ് ഉണ്ടായത്. 2722.7 മി.മീ. മഴ പെയ്ത കാസര്‍കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. എന്നാൽ സാധാരണ ഒരുവര്‍ഷം ലഭിക്കേണ്ട ശരാശരി മഴയേക്കാള്‍ 21 ശതമാനം കുറവ് ഇവിടെയുണ്ടായി. കാലവര്‍ഷത്തില്‍ ശരാശരി പെയ്യേണ്ട മഴയേക്കാള്‍ വലിയ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുലാവര്‍ഷം ശക്തമായതിനാൽ ഒരുപരിധി വരെ കുറവ് പരിഹരിക്കാനായി.

കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളിൽ തുലാവര്‍ഷത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്. എന്നാൽ അഞ്ച് ജില്ലകളില്‍ 30 ശതമാനത്തിലധികം മഴ കുറഞ്ഞു. കുറവിൽ വയനാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത് (49 ശതമാനം). ശൈത്യകാലം, കാലവര്‍ഷം, തുലാവര്‍ഷം, വേനല്‍ക്കാലം എന്നീ നാലു സീസണിലും വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്. ഇടുക്കിയിൽ 39 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

കോഴിക്കോട് (35 ശതമാനം), തൃശൂര്‍ (33 ശതമാനം), മലപ്പുറം (30) എന്നീ ജില്ലകളിലും വലിയ കുറവുണ്ടായി. പ്രളയമുണ്ടായ 2018, 2019 വർഷങ്ങളിൽ അസാധാരണ നിലയിൽ മഴ ലഭിച്ചിരുന്നു. അതേസമയം, മഴ കുറയുന്നത് സംസ്ഥാനത്തിന് ആശങ്കയാണ് സമ്മാനിക്കുന്നത്. ജലദൗർലഭ്യത്തോടൊപ്പം വൈദ്യുതോൽപാദനവും പ്രതിസന്ധിയിലാകും. കൊടും വരൾച്ചയിലേയ്‌ക്ക് വരെ കാര്യങ്ങൾ എത്തിച്ചേക്കാം.


2023-ല്‍ സംസ്ഥാനത്ത് ലഭിച്ച മഴയുടെ കണക്ക്
(ജില്ല, ലഭിച്ച മഴ- ശരാശരി ലഭിക്കേണ്ട മഴ- വ്യത്യാസം ശതമാനത്തിൽ)

കാസര്‍കോട് - 2722.7- 3453- (21 % കുറവ്)
കണ്ണൂര്‍ 2552- 3277- (22 % കുറവ്)
കോഴിക്കോട് 2199.4- 3364.4- (35 % കുറവ്)
വയനാട് 1654.2- 3060.4- (49 % കുറവ്)
മലപ്പുറം 1911.6- 2726.2- (30 % കുറവ്)
പാലക്കാട് 1579.6- 2182.7 (28 % കുറവ്)
തൃശൂര്‍ 1993.4 2965.9- (33 % കുറവ്)
എറണാകുളം 2583.7- 3146.2- (18 % കുറവ്)
ഇടുക്കി 2203.7- 3606.9- (39 % കുറവ്)
കോട്ടയം 2351.3- 2960.6- (21 % കുറവ്)
ആലപ്പുഴ 2567.7- 2688.5- (4 % കുറവ്)
പത്തനംതിട്ട 3189.7- 2776.4- (15 % കൂടുതൽ)
കൊല്ലം 2121.1- 2361- (10 % കുറവ്)
തിരുവനന്തപുരം 1833.7- 1808.7- (1 % കൂടുതൽ)

Keywords: Malayalam-News, Kerala-News, Weather, Thiruvananthapuram, Rain, Monsoon, Drop, Kannur, Kollam, Kozhikode, Rains in Kerala drop by 24 per cent.
< !- START disable copy paste -->

Post a Comment