Follow KVARTHA on Google news Follow Us!
ad

Healthcare Budget | ബജറ്റിൽ ആരോഗ്യ സംരക്ഷണ മേഖലയുടെ പ്രതീക്ഷകൾ: വേണം നവീകരണവും വളർച്ചയും സാമൂഹ്യക്ഷേമവും

എന്‍ആര്‍ഐ സമൂഹത്തിന് ഇളവുകള്‍ ലഭിക്കുമെന്നും പ്രത്യാശ, Budget, Finance, Govt, Healthcare
/ ഡോ. ആസാദ് മൂപ്പൻ

(KVARTHA)
കഴിഞ്ഞ യൂണിയന്‍ ബജറ്റില്‍, ഹെല്‍ത്ത് കെയര്‍ ഡെലിവറി മേഖയ്ക്ക് ആവശ്യമായ പരിഗണന നല്‍കിയിരുന്നതായി കാണുന്നില്ല. കുറവുകള്‍ നികത്തി, അത്യന്താപേക്ഷിതമായ ജിഡിപിയുടെ കുറഞ്ഞത് 5% ആയി ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
  
Article, Editor’s-Pick, Budget,Budget-Expectations-Key-Announcement, Healthcare sector's hopes for Budget 2024.


ആരോഗ്യ പരിചരണ രംഗത്തേക്കുളള പ്രവേശനം വിപുലീകരിക്കണം

ആയുഷ്മാന്‍ ഭാരത് ലക്ഷ്യമിടുന്നതനുസരിച്ച് 500 ദശലക്ഷം ആളുകള്‍ക്ക് മിതമായ നിരക്കില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും, വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ പരിചരണ ആവശ്യം നിറവേറ്റുന്നതിനും ഗ്രാമങ്ങളിലും സബ് അര്‍ബന്‍ പ്രദേശങ്ങളിലും കൂടുതല്‍ ആശുപത്രികളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ആവശ്യമാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ആരോഗ്യ ഇന്‍ഷുറന്‍സ്, റീട്ടെയില്‍ ഫാര്‍മസി മേഖലകളില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു.


മെഡിക്കല്‍ വിദ്യാഭ്യാസവും ഗവേഷണ പരിഷ്‌കരണവും

കഴിഞ്ഞ ബജറ്റില്‍ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം നഴ്‌സിങ്ങ് കോളേജുകളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍, നാളത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ സമകാലിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ പരിഷ്‌കരണം അടിയന്തരമായി ആവശ്യമാണ്. രാജ്യത്തെ 500 ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകള്‍, നഴ്സിങ്ങ് കോളേജുകള്‍, പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് മുന്നോട്ട്‌വയ്ക്കുന്നത്.

ആരോഗ്യ സംരക്ഷണ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഇത് മഹാമാരിയുടെ വരവോടെ അതിവേഗം ശക്തി പ്രാപിച്ചിരിക്കുന്നു. ഈ പരിണാമത്തിനനുസരിച്ച് പഠിക്കാനും, പഠന രംഗം വികസിപ്പിക്കാനും നാളത്തെ പ്രൊഫഷണലുകള്‍ക്ക് സാഹചര്യമുണ്ടാകണം. സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം, കൂടുതല്‍ പ്രായോഗിക സമീപനങ്ങള്‍, ഗവേഷണം, നവീകരണ പ്രേരിതമായ രീതികള്‍, മികച്ച മനസ്സുകളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതിന് യോഗ്യരായ പ്രൊഫഷണലുകള്‍ എന്നിവ സമന്വയിപ്പിക്കുന്നതിന് കാര്യമായ നിക്ഷേപങ്ങളും, നവീകരണത്തിന് ആവശ്യമായി വരും.

ഓരോ സംസ്ഥാനത്തും സെന്‍ട്രല്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് ഉള്‍പ്പെടെ ഗണ്യമായ വിഹിതം ഉള്‍പ്പെടുത്തുന്നത് ഒരു മികച്ച തുടക്കമായിരിക്കും. ഒരു സെന്‍ട്രല്‍ ഡിജിറ്റല്‍ ഹെല്‍ത്ത്, എഐ യൂണിവേഴ്‌സിറ്റി എന്നിവ സ്ഥാപിക്കുന്നത് ആരോഗ്യ സംരക്ഷണ ചെലവുകള്‍ക്കൊപ്പം പ്രവേശനക്ഷമതയും ഇക്വിറ്റിയും പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ആരോഗ്യരംഗത്ത് സാങ്കേതിക നവീകരണം വിന്യസിക്കാന്‍ സഹായിക്കും. കൂടാതെ, അക്കാദമിക് കാര്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രത്യേക സര്‍വകലാശാലയും ഉണ്ടായിരിക്കണം.
  
Article, Editor’s-Pick, Budget,Budget-Expectations-Key-Announcement, Healthcare sector's hopes for Budget 2024.

എന്‍ആര്‍ഐ സമൂഹത്തിന് ഇളവുകള്‍

വിദേശത്ത് താമസിക്കുന്ന എന്‍ആര്‍ഐകളില്‍, ഇന്ത്യയില്‍ വരുമാന സ്രോതസ്സുള്ളവര്‍ക്കും അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി അടയ്ക്കേണ്ടവര്‍ക്കും ടിഡിഎസില്‍ ഇളവ് ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സാര്‍ക്ക്, ജിസിസി രാജ്യങ്ങളിലെ വളരുന്ന വ്യാപാര, ബിസിനസ് സഹകരണങ്ങളും ശക്തിപ്പെടുത്താന്‍ ഈ പ്രദേശങ്ങളിലേക്ക് താങ്ങാനാവുന്ന എയര്‍ലൈന്‍ നിരക്കുകള്‍ ഏര്‍പ്പെടുത്തുന്ന നടപടികളും മറ്റ് ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. റിട്ടയര്‍മെന്റിനായി ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കായി ഒരു ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം മറ്റ് പ്രയോജനകരമായ നടപടികളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

(ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനാണ് ലേഖകൻ)

Healthcare sector's hopes for Budget 2024.

Post a Comment