Follow KVARTHA on Google news Follow Us!
ad

WhatsApp | ഇനി എച്ച്ഡി നിലവാരത്തിൽ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസ് ആയി പങ്കിടാം; വരുന്നു വാട്സ്ആപിന്റെ പുതിയ ഫീച്ചർ

ബീറ്റാ പതിപ്പിൽ പരീക്ഷണ ഘട്ടത്തിലാണ് WhatsApp, Technology, ലോക വാർത്തകൾ, Social Media
ന്യൂഡെൽഹി: (KVARTHA) സ്റ്റാറ്റസിലൂടെ തങ്ങളുടെ പ്രത്യേക നിമിഷങ്ങൾ പങ്കിടാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വാട്സ്ആപിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം ഫോട്ടോകളുടെയും വീഡിയോകളുടെയും ഗുണനിലവാരത്തിൽ പലരും നിരാശരായിരിക്കാം. ഇപ്പോഴിതാ എച്ച്ഡി നിലവാരത്തിൽ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസ് ആയി പങ്കിടാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്.

WhatsApp Developing New ‘HD Status’ Feature

വാട്സ്ആപിൽ സ്റ്റാറ്റസ് പോസ്റ്റുചെയ്യുമ്പോൾ, ഫോട്ടോയുടെയും വീഡിയോയുടെയും ഗുണനിലവാരം എച്ച്‌ഡിയിൽ നിലനിർത്താൻ നിങ്ങൾ എച്ച്‌ഡി ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. സ്റ്റാറ്റസ് സ്ക്രീനിന്റെ മുകളിൽ ഈ ഓപ്ഷൻ ദൃശ്യമാകും. നിലവിൽ പുതിയ ഫീച്ചർ ബീറ്റാ പതിപ്പിൽ പരീക്ഷണ ഘട്ടത്തിലാണ്. ആൻഡ്രോയിഡ് 2.23.26.3 ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ കാണാൻ കഴിയുക. മറ്റ് ഉപയോക്താക്കൾക്കായി ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നത് തുടരുകയാണ്. ഡിസംബർ ആറിന് പുതിയ 'ഷെയർ മ്യൂസിക് ഓഡിയോ - വീഡിയോ കോൾസ്' ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Keywords: News, National, World, New Delhi, WhatsApp, Technology, Social Media, Photo, Video, Status, Beta, Report, WhatsApp Developing New ‘HD Status’ Feature.
< !- START disable copy paste -->

إرسال تعليق