Follow KVARTHA on Google news Follow Us!
ad

Tsunami Alert | ഫിലിപീന്‍സില്‍ 7.6 തീവ്രത രേഖപ്പെടുത്തി അതിതീവ്ര ഭൂകമ്പം; തീരത്ത് 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യത

സുനാമി മുന്നറിയിപ്പ് Tsunami, Waves, 40 CM, Japan, Philippines, Earthquake, Agency, Manila News, Hachijojima island, Meteorological Agency, Magnitude
മനില: (KVARTHA) ശനിയാഴ്ച (02.12.2023) തെക്കന്‍ ഫിലിപീന്‍സ് ദ്വീപായ മിന്‍ഡനാവോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജികല്‍ സെന്റര്‍ (ഇ എം എസ് സി) അറിയിച്ചു. അതിതീവ്ര ഭൂചലനത്തെ തുടര്‍ന്ന് അമേരികയിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അര്‍ധരാത്രിയോടെ ഫിലിപീന്‍സ് തീരത്ത് സൂനാമിത്തിരകള്‍ക്ക് സാധ്യതയെന്ന് യുഎസ് ജിയോളജികല്‍ സര്‍വേ ഉള്‍പെടെ മുന്നറിയിപ്പ് നല്‍കി. ഫിലിപീന്‍സ്, ജപാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ തീരങ്ങളിലാണ് സുനാമി സാധ്യത. ഫിലിപീന്‍സ് തീരത്ത് മൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10.37നാണ് മിന്‍ഡനാവോ ദ്വീപിന് സമീപം 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 32 കിലോമീറ്റര്‍ (20 മൈല്‍) മിതമായ ആഴത്തിലാണ് രേഖപ്പെടുത്തിയത്. തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. കടലിലുള്ള മീന്‍പിടിത്തക്കാര്‍ അതിവേഗം സുരക്ഷിത തീരങ്ങളില്‍ എത്താനും നിര്‍ദേശമുണ്ട്.



Keywords: News, World, World-News, Weather-News, Tsunami, Waves, 40 CM, Japan, Philippines, Earthquake, Agency, Manila News, Hachijojima island, Meteorological Agency, Palau, 7.5 Magnitude, Indonesia, Malaysia, Mindanao, European-Mediterranean Seismological Centre (EMSC), Tsunami waves of 40 cm in Japan after Philippines earthquake: Agency.

Post a Comment