Follow KVARTHA on Google news Follow Us!
ad

Weather | ബംഗാള്‍ ഉള്‍കടലിലും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാത ചുഴി; കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

ഡിസംബര്‍ 4 ന് ആന്ധ്രാപ്രദേശിനും ചെന്നൈയ്ക്കും മച്ചലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കും Thiruvananthapuram News, Kerala News,
തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതിന്റെ സ്വാധീനത്താലാണ് മഴയ്ക്ക് സാധ്യത.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളിലായി ഉണ്ടായിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇതു പടിഞ്ഞാറു, വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ രണ്ടിന് അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും ഡിസംബര്‍ മൂന്നിന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

ഇത് വൈകാതെ വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ നാലിന് വൈകിട്ടോടെ തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാട് തീരത്ത് ചെന്നൈയ്ക്കും മച്ചലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.





Keywords: News, Kerala, Kerala-News, Weather, Weather-News, Thiruvananthapuram News, Kerala News, Rain, Predicted, Kerala, Next, Five Days, Cyclone, Weather, Alerts, Lightning, Thiruvananthapuram: Rain predicted in Kerala for next five days.

إرسال تعليق