Follow KVARTHA on Google news Follow Us!
ad

Mullaperiyar | കനത്തമഴ: ജലനിരപ്പ് 137.5 അടിയായി, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനം

പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം Mullaperiyar, Dam, Idukki News, Rain, Alerts, Dam, Water Level, Tamil Nadu, Kerala News, Periyar
ഇടുക്കി: (KVARTHA) ജില്ലയിലും ജില്ലയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനമായി. അതിശക്ത മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച (19.12.2023) രാവിലെ 10 മണിക്ക് ഷടര്‍ തുറക്കുമെന്നാണ് അറിയിപ്പ്.

ജലനിരപ്പ് 137.5 അടിയില്‍ എത്തി, ഇതോടെ സെകന്‍ഡില്‍ പരമാവധി 10000 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച (18.12.2023) രാവിലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയര്‍ന്നിരുന്നു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. ജില്ലയില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ഇന്ന് ഇടുക്കിക്ക് പുറമേ പത്തനംതിട്ടയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.




Keywords: News, Kerala, Kerala-News, Weather, Weather-News, Mullaperiyar, Dam, Idukki News, Rain, Alerts, Dam, Water Level, Tamil Nadu, Kerala News, Periyar, Mullaperiyar dam shutters to be opened tomorrow due to to rising water levels.

إرسال تعليق