Follow KVARTHA on Google news Follow Us!
ad

Michaung | കനത്ത ജാഗ്രത: മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച കര തൊടും; കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി, ഏതൊക്കെയെന്ന് അറിയാം

ബുക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് റെയില്‍വെ Cyclone, Alerts, Michaung, Enter, Land, Monday, Southern Railway, Cancelled,
തിരുവനന്തപുരം: (KVARTHA) തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് വടക്കന്‍ തമിഴ്‌നാട്ടിലെയും തെക്കന്‍ ആന്ധ്രയിലെയും തീരദേശ ജില്ലകള്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ടോടെ മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രവചനം. ഇതോടെ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ചെന്നൈയിലും തമിഴ്നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും ശനിയാഴ്ച (02.12.2023) രാത്രിയിലും ശക്തമായി മഴ പെയ്തു.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങള്‍ സംസ്ഥാനത്ത് കാംപ് ചെയ്യുന്നുണ്ട്.

അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഈ മാസം ആറുവരെ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡ്യന്‍ റെയില്‍വെ അറിയിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിഭാഗവും.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടികറ്റ് ബുക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും സഹിതം:

നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).

സെകന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെകന്തരാബാദ് (07130, ഞായര്‍).

ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍).

തിരുവനന്തപുരം-ന്യൂഡെല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡെല്‍ഹി (12625, തിങ്കള്‍).

ന്യൂഡെല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡെല്‍ഹി തിരുവനന്തപുരം (12626, ബുധന്‍).
 
നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).

ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).
 
ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ--ധന്‍ബാദ് (13352, വ്യാഴം).

സെകന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍), സെകന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).

സെകന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരം-സെകന്തരാബാദ് (17229, ചൊവ്വ).

തിരുവനന്തപുരം-സെകന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെകന്തരാബാദ് ( 17229, വ്യാഴം).

ടാറ്റ- എറണാകുളം (18189, ഞായര്‍), എറണാകുളം-ടാറ്റ (18190, ചൊവ്വ).

കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം).

എറണാകുളം-പട്‌ന (22643, തിങ്കള്‍), പട്‌ന-എറണാകുളം (22644, വ്യാഴം).

കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍), കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍).
പട്‌ന-എറണാകുളം (22670, ചൊവ്വ).

ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍).

ഹാതിയ- എറണാകുളം (22837, തിങ്കള്‍), എറണാകുളം-ഹാതിയ (22838, ബുധന്‍).




Keywords: News, Kerala, Kerala-News, Weather, Weather-News, Train-News, Cyclone, Alerts, Michaung, Enter, Land, Monday, Southern Railway, Cancelled, 35 Trains, Kerala, Thiruvananthapuram News, Cyclone Michaung Enters Land on Monday; Southern Railway Cancelled 35 Trains in Kerala.

إرسال تعليق