Follow KVARTHA on Google news Follow Us!
ad

Fetus | ചികിത്സാപ്പിഴവെന്ന് പരാതി; തിരുവനന്തപുരത്ത് 7-ാം മാസത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി

നടപടി പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാറിന്റെ സാന്നിധ്യത്തില്‍ Unborn Child, Fetus, Died, 7th Month, Treatment, Police, Dead Body, Exhum
തിരുവനന്തപുരം: (KVARTHA) നവംബര്‍ 19 ന് കാട്ടാക്കട ചൂണ്ടുപലകയിലെ ഒരു ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്. മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്റെ സാന്നിധ്യത്തിലാണ് കിള്ളി ജമാഅത്തിലെ ഖബര്‍സ്ഥാനില്‍ മൃതദേഹ പരിശോധന നടത്തിയത്.

കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം വീട്ടില്‍ സെയ്യദ് അലിയുടെ ഭാര്യ ഫാത്വിമ മിന്നത്തിന്റെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. സംഭവത്തില്‍ പരാതി എത്തിയതോടെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിയത്.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതി ചൂണ്ടുപലകയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ പരിശാധന ആവശ്യമാണെന്ന് അറിയിച്ച് എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ എത്തിയപ്പോള്‍ ഗര്‍ഭസ്ഥ ശിശു രണ്ട് മണിക്കൂറിന് മുമ്പ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് ആശുപത്രിയുടെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെയ്യദ് അലി പൊലീസില്‍ പരാതി നല്‍കിയത്.

യുവതി രണ്ട് ആഴ്ചയ്ക്കിടെ വയറുവേദനയെ തുടര്‍ന്ന് മൂന്നു തവണ ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സാപിഴവാണ് കുഞ്ഞു മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.




Keywords: News, Kerala, Kerala-News, Local-News, Regional-News, Unborn Child, Fetus, Died, 7th Month, Treatment, Police, Dead Body, Exhumed, Examination, Thiruvananthapuram News, Choondupalaka News, Kattakkada News, Thiruvananthapuram: Unborn child died in 7th month.

إرسال تعليق