തിരുവനന്തപുരം: (KVARTHA) കേരള സര്‍കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ നടത്തുന്ന സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. 83-ാമത് ബാചിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വരെ നീട്ടി. അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പിക്കാവുന്നതാണ്. ഓണ്‍ലൈനായി സമര്പിക്കാന് www(dot)univcsc(dot)com സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
നേരിട്ട് സമര്പിക്കാന് അപേക്ഷാ ഫോം ബോട്ടണി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സി എസ് സി സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 6238657722, 8075203646.
Keywords: News, Kerala, Kerala News, Apply Now, Application, Civil Services, Exam Training, Admission, Applications invited for admission to Civil Services Exam Training.