Follow KVARTHA on Google news Follow Us!
ad

Vande Bharat | ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിക്കാൻ ശ്രമിക്കേണ്ട; ട്രെയിൻ ഉടനടി നിർത്തും; പിടികൂടാൻ സ്‌മോക് ഡിറ്റക്ഷന്‍ സെന്‍സറുകളുമായി പുതിയ വന്ദേ ഭാരത്

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ ഇങ്ങനെ നിന്നുവെന്നും റിപോർടുകൾ, Vande Bharat, Kerala News, Train, Malayalam News, Smoke detection sensors
തിരുവനന്തപുരം: (KVARTHA) രണ്ടാഴ്ചകൾക്ക് മുൻപാണ് കേരളത്തിൽ കാസർകോട് നിന്ന് തിരുവനതപുരം വരെയുള്ള രണ്ടാം വന്ദേ ഭാരത് സർവീസുകൾ ആരംഭിച്ചത്. എന്നാൽ ഭൂരിഭാഗം യാത്രക്കാർക്കുമറിയാത്ത പുകവലിച്ചലുടൻ തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനവും ട്രെയിനിലുണ്ട്. പുകവലി പിടികൂടാൻ
സ്മോക് ഡിറ്റക്ഷന്‍ സെന്‍സറുകളാണ് പുതിയ വന്ദേഭാരത് ട്രെയിനിൽ സംവിധാനിച്ചിരിക്കുന്നത്.

Vande Bharat, Kerala News, Train, Malayalam News, Launched, Smoke detection sensors, Smoke detection sensors in new Vande Bharat.

 ട്രെയിനിൽ നിന്ന് എവിടെ നിന്ന് പുകവലിച്ചാലും ട്രെയിൻ ഉടനടി നിൽക്കും. വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപോര്‍ടുകള്‍. പുതിയ വന്ദേഭാരത് എക്സ്പ്രസുകളിൽ നിരവധി ഇടങ്ങളില്‍ സ്മോക് ഡിറ്റക്‌ഷൻ സെൻസറുകള്‍ ഉണ്ട്. കോച്, യാത്രക്കാർ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെൻസറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെൻസറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും. ഏത് കോചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും ലോകോ പൈലറ്റിന് മുന്നിലെ സ്‌ക്രീനിൽ തെളിയും. അലാറം മുഴങ്ങിയാൽ ട്രെയിൻ ഉടൻ നിർത്തണമെന്നാണ് നിയമം. റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം.

അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരൻ പുകവലിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്രെയിനിൽ പുക ഉയരുകയും അപായ സൈറൺ മുഴങ്ങുകയും ചെയ്‍തതോടെ ട്രെയിൻ നിന്നു. ടികറ്റില്ലാതെ കയറിയ യാത്രക്കാരൻ ടോയിലറ്റില്‍ കയറി പുകവലിച്ചതായിരുന്നു കാരണം.

കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ആണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്.

Keywords: Vande Bharat, Kerala News, Train, Malayalam News, Launched, Smoke detection sensors, Smoke detection sensors in new Vande Bharat.
< !- START disable copy paste -->

Post a Comment