Follow KVARTHA on Google news Follow Us!
ad

Tsunami Advisory | പസഫിക് സമുദ്രത്തില്‍ ഭൂചലനം: പിന്നാലെ ഇസു ദ്വീപുകള്‍ക്ക് സുനാമി മുന്നറിയിപ്പുമായി ജപാന്‍

'തിരകള്‍ക്ക് ഒരു മീറ്ററിലധികം ഉയരമുണ്ടായേക്കാം' Japan, Tsunami, Advisory, Earthquake, Pacific Islands
ടോകിയോ: (KVARTHA) പസഫിക് സമുദ്രത്തില്‍ ഭൂചലനമുണ്ടായതിന് പിന്നാലെ ഇസു ദ്വീപുകള്‍ക്ക് സുനാമി മുന്നറിയിപ്പുമായി ജപാന്‍. സുനാമി തിരകള്‍ക്ക് ഒരു മീറ്ററിലധികം ഉയരമുണ്ടായേക്കാമെന്നാണ് ജപാന്‍ അറിയിച്ചത്. ഇസു ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത് ടോകിയോയില്‍ നിന്ന് തെക്ക് ഭാഗത്തായാണ്. ഇവിടെയുള്ള ജനങ്ങളോട് തീരപ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ജപാന്‍ കാലാവസ്ഥ ഏജന്‍സിയുടെ പ്രവചന പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് പസഫിക് സമുദ്രത്തിലുണ്ടായത്. 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. അതേസമയം പ്രദേശത്തെ ഹാച്ചിജോ ദ്വീപില്‍ 30 സെന്റി മീറ്റര്‍ ഉയരമുള്ള സുനാമി തിരകള്‍ ഉണ്ടായതായി റിപോര്‍ടുകളുണ്ട്. ലോകത്ത് ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് ജപാന്‍.

Japan, Tsunami, Advisory, Earthquake, Pacific Islands, News, World, Japan issues tsunami advisory following earthquake near Pacific islands.

Keywords: Japan, Tsunami, Advisory, Earthquake, Pacific Islands, News, World, Japan issues tsunami advisory following earthquake near Pacific islands.

إرسال تعليق